Nikkahu കഴിഞ്ഞു   palliyil ninnu certificate kitty ini eppol venamenkilum panchaythil register cheyyaan pattumo?






കഴിയും. താങ്കളുടെ വിവാഹം ഏതു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ വച്ചാണോ നടന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
അതിനായി ആദ്യം cr.lsgkerala.gov.in എന്ന പോർട്ടലിൽ കയറി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾ കൃത്യതയോടെ നല്കിയെന്നുറപ്പാക്കിയതിനു ശേഷം അതിന്റെ പ്രിൻറൗട്ടുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ചുവടെ പറയുന്ന രേഖകൾ സഹിതം, ഹാജരായി വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

1) വിവാഹം കഴിഞ്ഞു 45 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള ലോക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രെട്ടറിക്കുള്ള അപേക്ഷ./ വിവാഹം കഴിഞ്ഞു 5 വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കുള്ള അപേക്ഷ

2) ഭാര്യയുടെയും ഭർത്താവിന്റെയും പാസ്പോർട്ട് സൈസ് ഫോട്ടോകൾ.

3) ഭാര്യയുടെയും ഭർത്താവിന്റെയും ജനന തീയതി തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും അവയുടെ പകർപ്പുകളും.

4) വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനത്തിന്റെ സാക്ഷ്യപത്രം അല്ലെങ്കിൽ വിവാഹം നടന്നതിന്റെ തെളിവായി ഫാറം II ലുള്ള സാക്ഷ്യപത്രം.

5) ഭാര്യയുടെയും ,ഭർത്താവിന്റെയും, സാക്ഷികളായി ഒപ്പിട്ടിട്ടുള്ളവരുടെയും ഫോട്ടോ പതിച്ച തിരിച്ചറിയാൽ കാർഡിന്റെ പകർപ്പുകൾ.

6) ഫീസ് 100 രൂപ.

7) പിഴ 100 രൂപ (45 ദിവസം കഴിഞ്ഞാൽ) / 250 രൂപ (5 വർഷം കഴിഞ്ഞാൽ)

8) സർട്ടിഫിക്കറ്റ് ഫീസ് 20 രൂപ.

9) ഭർത്താവ് പ്രവാസി ഭാരതീയൻ ആണെങ്കിൽ അദ്ദേഹത്തിന്റെ സെക്യൂരിറ്റി നമ്പർ, വിദേശത്തെ മേൽവിലാസം, പാസ്‌പോർട്ടിന്റെ പകർപ്പ്. വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടാതെ ഓൺലൈനായും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Learn More