ലൈസൻസില്ലാതെ പണം പലിശക്ക് കൊടുക്കുന്നത് ശിക്ഷാർഹമാണോ?






മകളുടെ വിവാഹ സമയത്ത് പണം പോരായ്മ വന്നപ്പോഴാണ് പരിചയക്കാരനായ "ബ്ലേഡ് കുട്ടപ്പന്റെ" കയ്യിൽനിന്നും പ്രതിമാസം നൂറ്റിക്ക് 5 രൂപ നിരക്കിൽ 3 ലക്ഷം രൂപ ഫ്രാൻസിസ് കടം വാങ്ങിയത്. പ്രതിമാസം 15,000 രൂപ പലിശയായി ആകെ അഞ്ചു ലക്ഷത്തി നാൽപതിനായിരം രൂപ മൂന്നുകൊല്ലം കൊണ്ട് അടച്ചതിനുശേഷവും കടബാധ്യതയിൽ നിന്ന് ഊരി പോരുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.

തിരിച്ചടവ് മുടങ്ങിയപ്പോഴാണ് "ബ്ലേഡ് കുട്ടപ്പൻ" ഭീഷണിയുമായി രംഗത്തെത്തിയത്.

എന്താണ് പ്രതിവിധി?

ലൈസൻസില്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്നത് Kerala Money Lenders Act, 1958. സെക്ഷൻ 17 പ്രകാരം കുറ്റകരമാണ്. നിയമത്തിന്റെ സെക്ഷൻ 2(7) പ്രകാരം പലിശക്കാരന്റെ പ്രധാന തൊഴിൽ അല്ലെങ്കിൽ ഉപതൊഴിൽ പണം പലിശയ്ക്ക് കൊടുക്കുന്നതായിരിക്കേണ്ടതാണെന്ന തെളിവ് കടക്കാരന്റെ കൈവശം ഉണ്ടായിരിക്കണം.

അതായത് അയൽവക്കക്കാരന്റെ കയ്യിൽ നിന്നും കൈവായ്പ വാങ്ങിയതിനുശേഷം അയ്യാൾക്കെതിരെ കേസ് കൊടുക്കുവാൻ സാധിക്കില്ലായെന്നർത്ഥം.

മാത്രവുമല്ല ബ്ലാങ്ക് ചെക്ക്, മുദ്ര പത്രങ്ങൾ, പ്രോമിസ്സറി നോട്ട്, സ്വർണ്ണം, മറ്റു രേഖകൾ സെക്യൂരിറ്റിയായി വാങ്ങിവച്ചുകൊണ്ട് അമിത പലിശ ഈടാക്കുന്നത് Kerala Prohibition of Charging Exorbitant Interest Act, 2012 പ്രകാരവും കുറ്റകരമാണ്.

പണം തിരികെ ലഭിക്കുവാൻ കടക്കാരനെയോ അയ്യാളുടെ കുടുംബക്കാരെയോ മാനസികമായും ശരീരികമായും ഉപദ്രവിക്കുന്നത് നിയമത്തിന്റെ 9 (b) പ്രകാരം ഒരു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഈ നിയമത്തിന്റെ സെക്ഷൻ 9 (2) പ്രകാരം Harassment മൂലം കടം വാങ്ങിയ ആൾ ആത്മഹത്യ ചെയ്യുകയാണെങ്കിൽ പലിശക്കാരന് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും ലഭിക്കും. മറ്റു വകുപ്പുകൾ വേറെയുമുണ്ടാവും.
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം പലിശയ്ക്ക് കൊടുക്കുവാൻ ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു ബോർഡ്‌ മറ്റുള്ളവർ കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കണം.

പരാതിയുണ്ടെങ്കിൽ പോലീസിൽ രേഖാമൂലം സമർപ്പിക്കുക. നടപടി എടുത്തില്ലെങ്കിൽ പരാതിക്കാരന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്....

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide