സിറ്റിസൺ എഡ്യൂക്കേഷൻ ബോർഡ്‌ നിങ്ങളുടെ പഞ്ചായത്തിലുണ്ടോ?






തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പൊതുമരാമത്ത് പണികൾ നടക്കുമ്പോൾ, പണിയുടെ സംക്ഷിപ്ത വിവരം അടങ്ങുന്ന നോട്ടീസ് ബോർഡ് പ്രവർത്തി നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കേണ്ടതാണ്. അതിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.

1. പ്രവർത്തിയുടെ പേര്.

2. എസ്റ്റിമേറ്റ് തുകയും കാലാവധിയും.

3. കരാറുകാരന്റെ പേര്, ഫോൺ നമ്പർ, പണി തുടങ്ങിയ തീയതിയും, പൂർത്തിയാക്കേണ്ട തീയതിയും.

4. എസ്റ്റിമേറ്റിൽ പറയുന്ന സാധനസാമഗ്രികളുടെ വിവരണവും, അളവുകളും, വിലയും സാധനങ്ങൾ എവിടെനിന്നാണ് പണി സ്ഥലത്തേക്ക് കൊണ്ടുവരുന്നത് എന്നുള്ള വിവരവും.

5. കരാറുകാരന് അനുവദിച്ച ടെണ്ടർ നിരക്ക്.

6. ഗുണഭോക്ത സമിതിയാണ് പ്രവർത്തി നടത്തുന്നത് എങ്കിൽ, അതിന്റെ വിവരങ്ങൾ.

പണി പൂർത്തീകരിച്ച് കഴിഞ്ഞതിനു ശേഷവും പണി സ്ഥലത്ത് പ്രവർത്തിയുടെ വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള ബോർഡ്‌ വയ്ക്കേണ്ടതാണ്.

ബോർഡുകൾക്ക് വേണ്ട തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുവാനുള്ള അധികാരം പഞ്ചായത്തിനുള്ളതാണ്.

ബോർഡ്‌ വച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം വിവരാവകാശ നിയമപ്രകാരം വോട്ടർമാർക്ക് സെക്രട്ടറിയോട് ചോദിച്ച് അറിയാവുന്നതാണ്.

പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റ്, സാധനസാമഗ്രികൾ വാങ്ങിയ ബില്ല്, പഞ്ചായത്ത് അംഗീകരിച്ച ടെൻഡർ എന്നിവയെല്ലാം പൊതു രേഖയാണ്.

ഏതൊരാൾക്കും നിശ്ചിത ഫീസ് അടച്ചാൽ, പഞ്ചായത്തിൽ നിന്നും ലഭ്യമാകുന്നതാണ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question