മരംകയറ്റത്തൊഴിലാളി അവശതാപെൻഷൻ പദ്ധതിയെ (Tree Climbers Disability Pension Scheme) കുറിചു വിവരിക്കാമോ ?






Manu Manu
Answered on June 09,2020

ലഭിക്കുന്ന സഹായം:1,200 രൂപ പ്രതിമാസ പെൻഷൻ.

അർഹത:മരംകയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കെ മരത്തിൽനിന്നു വീണ് അപകടം പറ്റുകയും 1980-ലെ കേരള മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത തൊഴിലാളി/മരംകയറ്റത്തിനിടെ അപകടത്തിൽ മരിച്ച മരംകയറ്റത്തൊഴിലാളിയുടെ നിയമപ്രകാരമുള്ള ഭാര്യ/മരംകയറ്റത്തൊഴിലാളി അവിവാഹിതനാണെങ്കിൽ തൊഴിലാളിയുടെ അമ്മ എന്നിവർ ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യത്തിന് അർഹരാണ്. ആനുകൂല്യം കൈപ്പറ്റുന്ന തൊഴിലാളി മരിക്കുന്നതോടെ പെൻഷൻ‌വിതരണം നിർത്തലാക്കും. ഈ ആൾക്ക് അർഹതപ്പെട്ട കുടിശ്ശിക നിയമപ്രകാരമുള്ള അവകാശിക്കു ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:1980-ലെ മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതിയിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയ തൊഴിലാളിക്ക് പെൻഷൻ ലഭിക്കാൻ ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസർക്ക് അപേക്ഷ നൽകാം.


tesz.in
Hey , can you help?
Answer this question