പഞ്ചായത്ത് റോഡിൻറെ സൈഡിൽ ഉള്ള വീടിൻറെ മുന്നിലൂടെ ഒഴുക്കുചാൽ ഉണ്ടെങ്കിലോ പുതുതായി നിർമ്മിക്കുന്ന ഉണ്ടെങ്കിൽ ആ വീട്ടിലേക്ക് വാഹനം കടന്നുപോകാനുള്ള കോൺക്രീറ്റ് സ്ലാബ് നിയമപരമായി ആരാണ് നിർമ്മിക്കേണ്ടത് ? മറ്റെന്തെങ്കിലും നിയമനടപടികൾ ഉണ്ടോ ?






ഗ്രാമ പഞ്ചായത്ത് റോഡിന്റെ വശത്തു നിലവിലുള്ളതോ പുതിയതായി നിർമ്മിക്കുന്നതോ ആയ  ഓവുചാലിനു മുകളിൽ കൂടി സമീപ വീടുകളിലേക്ക് വാഹനം കടന്നു പോകുന്നതിന് കോൺക്രീറ്റ് സ്ളാബ് നിർമിച്ചു നൽകണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങളൊന്നും നിലവിലുള്ളതായി കാണുന്നില്ല.  എന്നാൽ ഫണ്ടിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകൾ ഇത്തരം ഓവുചാലുകൾക്കു മുകളിൽ ചിലയിടങ്ങളിൽ കവറിങ് സ്ലാബുകൾ നിർമ്മിക്കാറുണ്ട്. അത്തരത്തിൽ കവറിംഗ് സ്ലാബുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ സമീപ വസ്തുക്കളുടെ ഉടമസ്ഥർക്ക് ആവശ്യത്തിനനുസരിച് കവറിങ് സ്ലാബുകൾ ഗ്രാമപഞ്ചായത്ത് നിർദേശങ്ങൾക്ക് വിധേയമായി ഇടുന്നതിന് നിയമ തടസം ഇല്ലാതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question