പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ സ്വകാര്യ വ്യക്തിയുടെ സ്വത്തിൽക്കൂടി വഴി വെട്ടുവാൻ പഞ്ചായത്തിന് അവകാശം ലഭിക്കുമോ?






ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന സ്ഥലത്ത് ബലമായി പ്രവേശിക്കുന്നതിനോ എന്തെങ്കിലും അനധികൃത നിര്‍മാണം നടത്തുന്നതിനോ പഞ്ചായത്തിന് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് നഗ്നമായ കയ്യേറ്റമാകും.

എന്നാൽ ദേശീയപാതയോ സംസ്ഥാനപാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച്ചിട്ടുള്ള റോഡുകൾ ഒഴികെ പഞ്ചായത്ത് പ്രദേശത്തുള്ള എല്ലാ പൊതുവഴികളും മറ്റു വില്ലേജ് റോഡുകളും പാതകളും വഴിയും പൂർണമായി കൈമാറ്റം ചെയ്തതായും പഞ്ചായത്തിൽ നിക്ഷിപ്തമായതായും കണക്കാക്കണമെന്നാണ് പഞ്ചായത്ത് നിയമം 169–ാം വകുപ്പിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പഞ്ചായത്തിൽ നിക്ഷിപ്തമായ വഴികളാണ് ആസ്തി റജിസ്റ്ററിൽ ചേർക്കുക.

ആസ്തി റജിസ്റ്ററിൽ ചേർത്തിട്ടുള്ള വഴി പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവഴിയല്ലെന്നും വ്യക്തികൾ മാത്രം ഉപയോഗിക്കുന്ന സ്വകാര്യവഴിയാണെന്നും തർക്കമുണ്ടായാൽ അത് തീരുമാനിക്കുന്നത് പ്രസക്തമായ തെളിവുകളും സാഹചര്യവും കണക്കിലെടുത്താണ്. അല്ലാതെ ആസ്തി റജിസ്റ്ററിനെ മാത്രം ആശ്രയിച്ചല്ല.
പൊതുജനങ്ങളുടെ ആവശ്യത്തിനാണെങ്കിൽതന്നെ ഒരു സ്വകാര്യവസ്തുവിൽകൂടി വഴി വെട്ടാന്‍ ആർക്കും അവകാശമില്ല. അതിന് ഉടമസ്ഥന്‍ പൂർണമായി സമ്മതിച്ച് സ്ഥലം നിരുപാധികം വിട്ടുകൊടുക്കണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question