കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം, കുടിക്കാൻപറ്റുന്നതാണോ എന്ന് ഉറപ്പാക്കാൻ, അതിൽ എന്തൊക്കെ ഘടകങ്ങൾ ഉണ്ടാകണം ? ഇത് പരിശോധിക്കാൻ വാട്ടർ അതോറിറ്റിയിൽ സംവിധാനം ഉണ്ടോ ?






കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാൻ പറ്റുന്നതാണോ എന്ന് ഉറപ്പാക്കുന്നതിനുവേണ്ടി ഭൗതിക രാസ ഘടകങ്ങളുടെ അളവുകൾ IS 10500 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം ആയിരിക്കണം.

വാട്ടർ അതോറിറ്റി ലാബുകളിൽ താഴെ പറയുന്ന ഘടകങ്ങളാണ് അളക്കുന്നത്.

1. ഭൗതിക ഘടകങ്ങൾ

  • നിറം
  • കലക്കൽ
  • പി.എച്ഛ്
  • ഇലെക്ട്രിക്കൽ കണ്ടകടിവിറ്റി/ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്‌സ്.

2. രാസ ഘടകങ്ങൾ.

  • അമ്ലത
  • ക്ഷാരത
  • സൾഫേറ്റ്
  • ടോട്ടൽ ഹാർഡ്നസ്
  • കാൽസ്യം
  • മഗ്നീഷ്യം
  • ക്ലോറൈഡ്
  • ഫ്ലൂറൈഡ്
  • ഇരുമ്പ്
  • നൈട്രേറ്റ്

3. ജൈവഘടകങ്ങൾ

  • കോളിഫോം ബാക്ടീരിയ
  • ഇ കോളി

ഈ പരിശോധനക്കായി വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധന ലാബുകൾ എല്ലാ ജില്ലകളിലും പ്രവർത്തിച്ചു വരുന്നു.

Source: This answer is provided by Kerala Water Authority


tesz.in
Hey , can you help?
Answer this question