കുറി വിളിച്ചതിന് ജാമ്യം നിന്നു, കുറി ഉടമസ്ഥൻ നല്ല ആൾ ആണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി,പിന്നീട് അടവിന് കുറേ മുടക്കം വന്നു , മുൻസിഫ് കോടതിയിൽ ഹാജർ ആവണം എന്നും കോടതിയിൽ നിന്നും നോട്ടീസ് വന്നു, എങ്ങനെ പ്രശ്നപരിഹാരം ഉണ്ടാക്കാം ?






ജാമ്യം എന്നാൽ surety ആണ്. നിയമപ്രകാരം പണം കടം എടുത്ത ആൾ /ചിട്ടി പിടിച്ച ആൾ ആണ് തുടർന്നുള്ള അടവുകൾ കൃത്യമായി അടയ്‌ക്കേണ്ടത്. ഏതെങ്കിലും കാരണവശാൽ അയാൾ അത് അടയ്ക്കുന്നില്ല എങ്കിൽ, അത് ഞാൻ അടച്ചുകൊള്ളാം എന്നുള്ള ഉറപ്പ് (guaranty) ആണ് ജാമ്യം എന്നത്.

അതിനാൽ തന്നെ താങ്കൾ ജാമ്യം നിന്ന സ്ഥാപനത്തിലേയ്ക്ക് അയാൾ അടയ്ക്കാനുള്ള തുക അയാൾ അടയ്ക്കാത്തതിനാൽ നിയമപരമായി താങ്കൾ അടയ്ക്കണം. ആത്യന്തികമായി പറഞ്ഞാൽ പണം എടുത്ത ആൾ ആണ് പണം തിരിച്ച് അടയ്‌ക്കേണ്ടത്. അയാൾക്ക് അത് അടയ്ക്കാൻ കഴിവില്ല എങ്കിൽ മാത്രമേ താങ്കളുടെ ചുമലിൽ അത് വരികയുള്ളു.

പക്ഷേ, ഇവിടെ താങ്കൾ പറയുന്നു, അയാളുടെ എല്ലാ വസ്തു വകകളും വിറ്റുപോയി (disposed) എന്ന്. അതുപോലെ അയാൾക്ക് അടയ്ക്കാൻ കഴിവില്ല എന്നും പറയുന്നു. അതിനാൽ തന്നെ അയാളിൽ നിന്നും സ്ഥാപനത്തിന് പണം ഈടാക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ അടയ്ക്കാനുള്ള തുകയും (കുട്ടിശ്ശിഖ) ഇനി ഭാവിയിൽ അടയ്ക്കാനുള്ള തുകയും താങ്കൾ തന്നെ അടയ്‌ക്കേണ്ടി വരും.

അതിൽ നിന്ന് ഒഴിവാകണമെങ്കിൽ അയാളുടെ പേരിൽ മറ്റെവിടെ എങ്കിലും വസ്തു ഉണ്ടെങ്കിൽ അതു ചൂണ്ടി കാണിച്ചോ, അതല്ലെങ്കിൽ അയാൾക്ക് ഏതെങ്കിലും ബാങ്കിൽ PPF (Public Provident Fund) അല്ലാത്ത ഏതെങ്കിലും അക്കൗണ്ടിൽ സ്ഥിര നിക്ഷേപം ആയോ അല്ലാതെയോ സ്ഥാപനത്തിൽ അടയ്ക്കാനുള്ള തുക ഉണ്ടെങ്കിൽ അത് ശ്രദ്ധയിൽ പെടുത്തി തലയൂരാം. അന്വേഷിച്ച് നോക്കുക. ഇതൊന്നും ഇല്ലെങ്കിൽ, താങ്കൾ പെട്ടു എന്ന് പറയേണ്ടി വരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question