കര്‍ഷകത്തൊഴിലാളി പെൻഷൻ എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

ലഭിക്കുന്ന ആനുകൂല്യം: 1200 രൂപ

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
  • നിശ്ചിത ഫോമിലുള്ള അപേക്ഷ
  • കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നുള്ള വിടുതൽസാക്ഷ്യപത്രം
  • പ്രായം തെളിയിക്കാൻ സ്കൂൾ രേഖകളോ പള്ളിരേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാര്‍ഡോ വേണം. ഇവ ലഭ്യമല്ലെങ്കിൽ മാത്രം സർക്കാർ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
  • ഗ്രാമപ്പഞ്ചായത്തിൽ സ്ഥിരതാമസമെന്നു തെളിയിക്കുന്ന രേഖ
  • വില്ലേജ് ഓഫിസിൽ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്
അര്‍ഹതാമാനദണ്ഡം:
1. കുടുംബവാര്‍ഷികവരുമാനം: ഒരു ലക്ഷം രൂപയിൽ കവിയരുത്
 
2. 60 വയസ്സ് പൂര്‍ത്തിയായിരിക്കണം
 
3. കര്‍ഷകത്തൊഴിലാളിക്ഷേമനിധിയിൽ അംഗത്വം
 
4. അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പ് തുടര്‍ച്ചയായി 10 വര്‍ഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്നു തെളിയിക്കുന്ന രേഖ.
അന്വേഷണോദ്യോഗസ്ഥര്‍: കൃഷി അസിസ്റ്റന്റ്.
തീരുമാനം എടുക്കുന്നത്: ഗ്രാമപഞ്ചായത്ത് /നഗരസഭ ഭരണസമിതി.
അപ്പീലധികാരി: കളക്ടര്‍.
റിവിഷന്‍ അതോറിറ്റി: സർക്കാർ.

കുറിപ്പ്

  • അന്വേഷണറിപ്പോര്‍ട്ടിൽ അപേക്ഷകരുടെ പേര്, വയസ്, കുടുംബവരുമാനം, കുട്ടികളുടെ വിവരങ്ങൾ, ഭാര്യ/ഭര്‍ത്താവിന്റെ വിവരങ്ങൾ, ഭൂവുടമയുടെ പേര് എന്നിവ ഉണ്ടായിരിക്കണം.
  • രണ്ടു പ്രാവശ്യം തുടര്‍ച്ചയായി തുക കൈപ്പറ്റാതിരുന്നാൽ പെൻഷൻ റദ്ദാകും.
  • അപേക്ഷ ലഭിച്ച് അടുത്ത മാസം മുതൽ പെന്‍ഷന് അര്‍ഹതയുണ്ട്.
  • തോട്ടം തൊഴിലാളി നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികള്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയില്ല.
  • വൃദ്ധർക്കോ രോഗബാധിതർക്കോ വേണ്ടി നടത്തുന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിൽകഴിയുന്നവർക്ക് ഈ പെന്‍ഷന് അര്‍ഹതയില്ല.
  • പെന്‍ഷണർ മരിച്ചാൽമരണം നടന്നതുവരെയുള്ള മാസത്തെ കുടിശ്ശിക അവകാശികൾക്കു ലഭിക്കും.

tesz.in
Hey , can you help?
Answer this question