എൻ്റെ വാർഡിലെ ഭൂരിഭാഗം വീടുകളും വീടിനടുത്തുള്ള ഒരു വില്ലേജ് ഓഫീസിലും, എന്നാൽ എൻ്റെയും മറ്റ് ചില വീടുകളും കുറെ ദൂരെയുള്ള മറ്റൊരു വില്ലേജ് ഓഫീസിലും ആയാണ് കിടക്കുന്നത്. എൻ്റെ വില്ലേജ് ഓഫീസ് അടുത്തുള്ള വില്ലേജ് ഓഫീസിലേക്ക് ആക്കി കിട്ടാൻ കഴിയുമോ ?






ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. പെട്ടെന്ന് പോയിവരാന്‍ പാകത്തിനുള്ള വില്ലജില്‍ താങ്കളുടെ ഭൂമി ഉള്‍പ്പെടുത്തുന്നതിന് വ്യവസ്ഥയില്ല. കൂടാതെ ഒരു റവന്യൂ വില്ലജ് മുഴുവനായി ഒരു തദേശ ഭരണ സ്ഥാപനത്തിനുള്ളിലോ അതിന്റെ ഒരു വാര്‍ഡിനുള്ളിലോ  വരത്തക്കവണ്ണം അല്ല കേരളത്തില്‍ തദേശ ഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. വില്ലജിന്റെ അതിര്‍ത്തി തദേശ ഭരണ സ്ഥാപനങ്ങളുടെയും അതിന്റെ വാര്‍ഡുകളുടെയും അതിര്‍ത്തി നിര്‍ണ്ണയത്തില്‍ പരിഗണിക്കേണ്ടതില്ല. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question