ആരാണ് വിൽ എക്സിക്യൂട്ടർ?






നമ്മൾ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ നിയമപരമായി അധികാരമുള്ള ആളാണ് വിൽ എക്സിക്യൂട്ടർ. വിൽ എഴുതുന്ന സമയത്ത് തന്നെ നമുക്ക് അതാരാണെന്ന് തീരുമാനിച്ച് എഴുതിവെക്കാം. സാക്ഷിയുടെ കാര്യം പറഞ്ഞത് പോലെ തന്നെ പ്രായപൂർത്തിയായ പൂർണ്ണ മാനസിക ആരോഗ്യമുള്ള ആളായിരിക്കണം. നമ്മുടെ മരണശേഷമാണല്ലോ വില്ലിന്റെ ആവശ്യം വരുന്നത്, അതുകൊണ്ട് തന്നെ നമ്മളെക്കാൾ പ്രായം കുറഞ്ഞവരായിരിക്കുന്നതാണ് നല്ലത്. വിൽപത്രം വഴി ഗുണമുണ്ടാകുന്ന ആളുകൾ ആകാതിരിക്കുന്നതാണ് നല്ലത്. വിൽ നടപ്പാക്കുന്നതിന് അവർക്ക് വേണമെങ്കിൽ ഒരു തുക എഴുതി വെക്കാവുന്നതേ ഉള്ളൂ. നമ്മുടെ മരണത്തിന് മുൻപ് എക്സിക്യൂട്ടർ മരിച്ചു പോവുകയോ , ഓർമ്മയോ , മാനസികാരോഗ്യമോ നഷ്ടപ്പെടുകയോ ചെയ്താൽ വിൽപത്രം മാറ്റി എഴുതണം. വിൽപത്രത്തിന് ഒരു എക്സിക്യൂട്ടർ വേണമെന്ന് നിർബന്ധമില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question