അയൽവാസി ഞങ്ങൾക്കും അയാൾക്കുമായുള്ള വഴിയിൽ കയ്യൂക്ക് കാണിച്ച് പ്രശ്നം സൃഷ്ടിക്കുകയാണ്. വഴിയിൽ മരക്കഷ്ണങ്ങളും കല്ലുമൊക്കെയിട്ട് ഒരു ഓട്ടോ പോലും വരാൻ പറ്റാത്ത രൂപത്തിൽ ബുദ്ധിമുട്ടിക്കുന്നു. ഏറ്റവും പുതിയതായി വാട്ടർ കണക്ഷൻ പൈപ്പ്ലൈൻ അതുവഴി വരാൻ സമ്മതിക്കില്ല എന്ന ഭീഷണിയും. അതിനായി വഴിയിൽ അയാളുടെ വീട് പണിയുടെ അവശിഷ്ടമണ്ണും കല്ലുമിട്ട് വഴി ഉയർത്തി (ഇതുമൂലം മഴവെള്ളം ഞങ്ങളുടെ വീട്ടിലേക്ക് ഒഴുകിവരും) കോൺക്രീറ്റ് ചെയ്യാനുള്ള പുറപ്പാടാണ്. ഈ പ്രശ്നത്തിൽ എന്താണൊരു പരിഹാരം. കോടതിയിൽ പോയാൽ പണച്ചിലവാകില്ലേ, അത് നഷ്ടപരിഹാരമായി എതിർകക്ഷിയിൽ നിന്ന് ഈടാക്കാൻ വകുപ്പുണ്ടോ ? ഇത്രമേൽ മൗലികാവകാശത്തിന്മേൽ കൈകടത്തുന്ന (കുടിവെള്ളം തടസ്സപ്പെടുത്തൽ) പ്രവണതയ്ക്ക് നിയമവ്യവസ്ഥയിൽ ശിക്ഷയുണ്ടോ ?






പോലീസ് സ്റ്റേഷൻ ഇല്ലാത്ത നാട് ആണോ?

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


പൊതു വഴിയിൽ ശല്യങ്ങൾ ഉണ്ടാക്കി താങ്കളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനും താങ്കളുടെ വസ്തുവകയ്ക്ക് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്യേശത്തോടെയുള്ള അയൽക്കാരന്റെ പ്രവർത്തിക്കും എതിരെ താങ്കൾക്ക് സ്ഥലത്തെ പോലീസിൽ പരാതി സമർപ്പിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question