KSFE യുടെ ജാമ്യ വ്യവസ്ഥകള്‍ വഴക്കമില്ലാത്തവയും ബുദ്ധിമുട്ടേറിയതും ആണെന്ന് കേള്‍ക്കാറുണ്ട്. ശരിയാണോ?






KSFE, Government of Kerala verified
Answered on December 30,2020

ഇത് ഒരു തെറ്റിദ്ധാരണയാണ്. കെ.എസ്.എഫ്.ഇ സ്വീകരിയ്ക്കുന്ന ജാമ്യവ്യവസ്ഥകളുടെ വിശാല പരിധിയെക്കുറിച്ചും അവ സ്വീകരിക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ സന്ദര്‍ഭങ്ങളെപ്പറ്റിയും ധാരണയില്ലാത്തവര്‍ ആണ് ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നത്. കെ.എസ്.എഫ്.ഇ നാലു വിഭാഗങ്ങളില്‍പ്പെട്ട നിരവധി ജാമ്യങ്ങള്‍ സ്വീകരിക്കുന്നു.

(1) സാമ്പത്തിക രേഖകള്‍ (2) വ്യക്തിഗത ജാമ്യം (3) വസ്തു ജാമ്യം (4) സ്വര്‍ണ്ണാഭരണ ജാമ്യം

ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ താഴെപ്പറയുന്ന ജാമ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

1. കെ.എസ്.എഫ്.ഇ യുടെയോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടേയോ സ്ഥിര നിക്ഷേപ രശീതികള്‍.
2. നാലു വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റുകള്‍ (VIII ഇഷ്യു)
3. കിസാന്‍ വികാസ് പത്ര
4. എല്‍.ഐ.സി സറണ്ടര്‍ വാല്യു
5. വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ ചിട്ടിയുടെ പാസ്സ്ബുക്കുകള്‍
6. ബാങ്ക് ഗ്യാരണ്ടി

രണ്ടാമത്തെ വിഭാഗത്തില്‍ സംസ്ഥാന /കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍, ഗവണ്‍മെന്റ് കമ്പനികള്‍, ബാങ്കുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

4 ലക്ഷം രൂപ വരെയുള്ള ഭാവിബാധ്യതയ്ക്ക് സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ സ്വന്തം ജാമ്യം / ഏകവ്യക്തി ജാമ്യം മതിയാകുന്നതാണ്.

8 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനാണ് വരിക്കാരനെങ്കില്‍, മറ്റൊരു സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനെ കൂടി ജാമ്യക്കാരനായി ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

മൂന്നാമത്തെ വിഭാഗത്തില്‍, വഴി സൗകര്യമുള്ള വസ്തുവകകള്‍ ജാമ്യമായി സ്വീകരിക്കുന്നതാണ്. മേല്‍ വിഭാഗങ്ങളില്‍പ്പെട്ട ജാമ്യ ഉപാധികള്‍ ഒരുവിധം ആളുകള്‍ക്കൊക്കെ കരഗതമാണ്. മാത്രമല്ല, ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുയോജ്യമായി കാലാകാലങ്ങളില്‍ ജാമ്യവ്യവസ്ഥകള്‍ പുതുക്കപ്പെടുന്നതും ആണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide