KSFE മാസം അടവ് തുക നോക്കി കുറി വിളി എത്ര എന്ന് എങ്ങനെ അറിയാൻ കഴിയും ?






KSFE, Government of Kerala verified
Answered on June 21,2021

ചിട്ടി ലേലം വിളിക്കുന്ന വ്യക്തി കുറച്ചു വിളിക്കുന്ന തുകയിൽ നിന്ന് KSFE യുടെ കമ്മീഷൻ 5% കഴിഞ്ഞുള്ള തുക ആ ചിട്ടിയിലെ അംഗങ്ങൾക്ക് വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് 10000/- രൂപ വീതം 100 മാസം തന്നെയുള്ള ചിട്ടിയിൽ 100 അംഗങ്ങൾ ഉണ്ടാവും. ചിട്ടിയുടെ മാസതവണ 7500/- രൂപയാണെങ്കിൽ ആ മാസത്തെ ആകെ കിഴിവ് 2500x100 ആയിരിക്കും. അതായത് 250000/- രൂപ. 10 ലക്ഷം രൂപയുടെ ചിട്ടിയ്ക്ക് 5% നിരക്കിൽ KSFEയുടെ കമ്മീഷൻ 50000/- രൂപയാണ്. അതിനാൽ ചിട്ടി 10 ലക്ഷം രൂപയിൽ നിന്ന് ആകെ വന്നിട്ടുള്ള കിഴിവ് 3ലക്ഷം രൂപയായിരിക്കും (250000 +50000 =300000). ഇതിൽ നിന്ന് ആ മാസം ചിട്ടി 3 ലക്ഷം കുറവിനാണ് ലേലം ചെയ്തത് എന്ന് മനസ്സിലാക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide