വ്യാപാരീക്ഷേമബോർഡിന്റെ പെൻഷൻ കിട്ടാൻ എന്ത് ചെയ്യണം ?






Vinod Vinod
Answered on June 24,2020

പത്തുവർഷം തുടർച്ചയായി ക്ഷേനിധിയംഗത്വമുള്ളവർക്ക് 60 വയസ് പൂർത്തിയായതിന്റെ അടുത്തമാസംമുതൽ താഴെ പറയുന്ന നിരക്കിൽ പ്രതിമാസപെൻഷൻ നൽകിവരുന്നു.

എ) എ ക്ലാസ് – 1350 രൂപ

ബി) ബി ക്ലാസ് – 1150 രൂപ

സി) സി ക്ലാസ് – 1050 രൂപ

ഡി) ഡി ക്ലാസ് – 1000 രൂപ

പെൻഷൻ കിട്ടാനുള്ള നടപടിക്രമം

60 വയസ് പൂർത്തിയായതിന്റെ രേഖയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽനിന്നുള്ള കച്ചവടലൈസൻസും അംഗത്വകാർഡിന്റെ പകർപ്പും സഹിതം ബോർഡിൽ അപേക്ഷ നൽകണം.

ഇവയ്ക്കുപുറമേ, സ്‌കോളർഷിപ്പ് പദ്ധതി, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ നടപ്പാക്കാനും ബോർഡ് നടപടികൾ സ്വീകരിച്ചുവരുന്നു.

സംസ്ഥാന വ്യാപാരീക്ഷേമബോർഡിന്റെ ആസ്ഥാനം:

സംസ്ഥാന വ്യാപാരീക്ഷേമനി‌ധി‌ ബോർഡ്
പവർഹൗ‌സ്‌ റോഡ്, കിഴക്കേക്കോട്ട, തിരുവനന്തപുരം
ഫോൺ: 0471-2474049, 2474054
email: ഈ കണ്ണിയിൽ അമർത്തുക.

വാണിജ്യവകുപ്പിന്റെ ആസ്ഥാനം:

കമ്മിഷണർ,
വാണിജ്യനികുതിവകുപ്പ്, ടാക്‌സ് ടവർ,
കരമന പി.ഒ., കിള്ളിപ്പാലം, തിരുവനന്തപുരം,
ഫോൺ-0471-2785206, 2785202
email: ഈ കണ്ണിയിൽ അമർത്തുക.

tesz.in
Hey , can you help?
Answer this question