വിധവകള്‍ക്കും വിവാഹമോചിതർക്കുമുള്ള പെൻഷൻ (ഐ. ജി. എൻ. ഡബ്യു. പി. എസ്) എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

ലഭിക്കുന്ന ആനുകൂല്യം: 1200 രൂപ

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകള്‍:

1. നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി

2. വിധവയാണെങ്കിൽ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റോ വിവാഹമോചിതയാണെങ്കിൽ വിവാഹമോചനം നേടിയതിന്റെ രേഖയോ വില്ലേജ് ഓഫീസറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റോ.

3. അപേക്ഷ നൽകുന്ന സമയത്ത് അപേക്ഷക രണ്ടു വര്‍ഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്നു തെളിയിക്കുന്ന രേഖകൾ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം തെളിയിക്കുന്ന മറ്റു രേഖയുടെ പകര്‍പ്പുകൾ)

4. തിരിച്ചറിയല്‍ രേഖ (ഇലൿ‌ഷൻ തിരിച്ചറിയൽ കാര്‍ഡ് /ആധാർ കാര്‍ഡ് /ഫോട്ടോ പതിച്ച മറ്റേതെങ്കിലും രേഖകള്‍)

5. വരുമാനം തെളിയിക്കാൻ വില്ലേജ് ഓഫീസറിൽനിന്നുള്ള സര്‍ട്ടിഫിക്കറ്റ്

വരുമാനപരിധി: കുടുംബവാർഷികവരുമാനം 1,00,000 രൂപ

അന്വേഷണോദ്യോഗസ്ഥര്‍: ഐ. സി. ഡി. എസ്. സൂപ്പര്‍വൈസർ

തീരുമാനം എടുക്കുന്നത്: പഞ്ചായത്ത് /നഗരസഭ ഭരണസമിതി

അപ്പീലധികാരി: കളക്ടര്‍

കുറിപ്പ്

1. ഭര്‍ത്താവിനെ കാണാതായി 7 വര്‍ഷം കഴിഞ്ഞവർക്കും പെന്‍ഷന് അപേക്ഷിക്കാം. അതു തെളിയിക്കുന്ന രേഖ ഹാജരാക്കണം.

2. 20 വയസ്സിൽകൂടുതൽപ്രായമുള്ള ആണ്‍മക്കൾ ഉള്ളവർക്കും പെൻഷൻ ലഭിക്കാം.

3. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിൽ തുടര്‍ച്ചയായി സ്ഥിരതാമസക്കാർ ആയിരിക്കണം.

4. കോണ്‍ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അർഹതയുണ്ട്. (ജി. ഒ. (എം. എസ്.) 9/2016 സാ. നീ. വ. തീയതി 30.01.2016 ജി. ഒ. (എം. എസ്.) 324/2016/ഫിന്‍ തീയതി 15.08.2016)

5. പുനര്‍വിവാഹം നടത്തിയിട്ടില്ല എന്നതിനു സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി.

6. പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശ്ശിക അനന്തരാവകാശികൾക്കു ലഭിക്കും.

7. അപേക്ഷ നൽകുന്ന തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.


tesz.in
Hey , can you help?
Answer this question