മറ്റൊരു സംസ്ഥാനത്തു നിന്ന് കേരളത്തിലെക് കൊണ്ട് വന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ എങ്ങനെ മാറ്റാം?






Please check here.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Ramesh Ramesh
Answered on June 29,2020

അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പലരും ഇടനിലക്കാരെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്.

ഹാജരാക്കേണ്ട രേഖകള്‍

  • പുതിയ രജിസ്‌ട്രേഷന്‍ നമ്പറിനുള്ള ഫോം 27.
  • വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  • ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
  • പുക മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
  • ഫോം 28 ല്‍ ആദ്യ രജിസ്റ്ററിങ് അധികാരിയില്‍ നിന്നു ലഭിച്ച എന്‍.ഒ.സി.
  • ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വിലാസം തെളിയിക്കുന്ന രേഖ.
  • ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
  • രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റിലെ വിലാസം മാറ്റുന്നതിനുള്ള ഫോം 33.
  • ഫോം 29 (രണ്ടെണ്ണം) , ഫോം 30 ( സ്വന്തം പേരിലുള്ള വാഹനമാണെങ്കില്‍ ഇതാവശ്യമില്ല ).
  • പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ ഫോം 60 ല്‍ ഇന്‍കം ടാക്സ് ഡിക്ലറേഷന്‍ .
  • ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ( ഉദാ : വോട്ടര്‍ ഐഡി , പാസ്പോര്‍ട്ട് , എസ്എസ്എല്‍സി ബുക്ക്).
  • ഹൈപ്പോത്തിക്കേഷന്‍ ഉണ്ടെങ്കില്‍ വായ്പ നല്‍കിയ കമ്പനിയുടെ എന്‍ഒസി.
  • റോഡ് ടാക്സ് അടച്ചതിന്റെ രേഖകള്‍ . കേരളത്തില്‍ റോഡ് ടാക്സ് അടച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ച് ആദ്യം വണ്ടി രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ നിന്ന് റോഡ് ടാക്സ് റീഫണ്ട് ചെയ്ത് വാങ്ങാവുന്നതാണ്.
  • പുതിയ രജിസ്ട്രേഷനുള്ള ഫീസ് അടച്ചതിന്റെ രസീത്. പുതിയ രജിസ്ട്രേഷനുള്ള ഫീസാണ് അന്യസംസ്ഥാന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും നല്‍കേണ്ടത്.
  • 100 രൂപ മുദ്രപത്രത്തില്‍ എഴുതിയ സത്യവാങ്മൂലം.

അന്യസംസ്ഥാനത്തുനിന്ന് വാങ്ങിയ വാഹനം ഒരു കേസിലും ഉള്‍പ്പെട്ടതല്ലെന്നും താന്‍ തന്നെയാണ് നിയമപരമായ അവകാശിയെന്നും വാഹനം മോഷ്ടിച്ചതല്ലെന്നും ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ്  മുദ്രപത്രത്തില്‍ എഴുതിനല്‍കേണ്ട സത്യവാങ്മൂലം. ഇത് നോട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. 

മതിയായ രേഖകളും ഫീസടച്ചതിന്റെ രസീതുകളും സത്യവാങ്മൂലവും അടങ്ങുന്ന അപേക്ഷ ആര്‍.ടി.ഒക്ക് ലഭിച്ചാലുടന്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷം കൂടുതല്‍ പരിശോധനക്കായി എം.വി.ഐ/എ.എം.വി.ഐമാര്‍ക്ക് കൈമാറും. രേഖകളിലെ എന്‍ജിന്‍ - ഷാസി നമ്പറുകള്‍ വാഹനത്തിലെ നമ്പറുമായി ഒത്തുനോക്കി കൃത്യതയുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തും. വാഹനം നിയമവിധേയവും സാങ്കേതികയോഗ്യതയുള്ളതുമാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷ സ്വീകരിച്ചതിന്റെ രസീത് ലഭിക്കുന്നതാണ്. തുടര്‍ന്ന് ഏഴുദിവസത്തിനകം അപേക്ഷകനുമായി രജിസ്റ്ററിങ് അതോറിറ്റി കൂടിക്കാഴ്ച നടത്തും. ഇതിനുള്ള അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലില്‍ ലഭിക്കും. കൂടിക്കാഴ്ചയില്‍ അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന പക്ഷം ഒരാഴ്ചയ്ക്കകം തന്നെ പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ കിട്ടുന്നതാണ്.


Vinod Vinod
Answered on June 25,2020

കേരളത്തിലെക് കുറഞ്ഞ കാലയളവിലേക്ക് താമസം മാറ്റുന്നവർ യഥാർത്ഥത്തിൽ റെജിസ്ട്രേഷൻ മാറ്റേണ്ടതില്ല. കേരളത്തിൽ 12 മാസത്തിൽ കൂടുതൽ സ്ഥിരമായി വാഹനം ഉപയോഗിക്കേണ്ട ഉടമകളാണ്‌ റെജിസ്ട്രേഷൻ മാറ്റേണ്ടത്.

12 മാസത്തിനു ശേഷം റീ-റെജിസ്‌ട്രേഷനുള്ള അപേക്ഷ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. അല്ലാത്തപക്ഷം, കൂടുതലായുള്ള ഓരോ ദിവസത്തേക്കും പിഴയൊടുക്കാൻ വാഹന ഉടമ ബാധ്യസ്ഥനാണ്.

കേരളത്തിൽ റെജിസ്ട്രേഷൻ ചെയ്യുമ്പോൾ വാഹനത്തിന്റെ കാലപ്പഴക്കമനുസരിച്ചു വീണ്ടും റോഡ്, ലൈഫ്ടൈം ടാക്‌സ് അടക്കേണ്ടതുണ്ട്. പുതിയ റോഡ് ടാക്‌സ് പെർമിറ്റെടുത്ത ശേഷം അതുപയോഗിച്ചു മുൻപ് റെജിസ്ട്രേഷൻ ചെയ്ത സംസ്ഥാനത്തുനിന്നു ആദ്യ റെജിസ്ട്രേഷന് ചിലവാക്കിയ തുക തിരികെ വാങ്ങാവുന്നതാണ്.

വാഹനം കേരളത്തിൽ റെജിസ്ട്രേഷൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ ഇവയാണ്.   1. വാഹനമിപ്പോൾ റെജിസ്റ്റർ ചെയ്തിരിക്കുന്ന RTO-യിൽ നിന്ന് NOC നേടുക

പുതിയ സ്ഥലത്തു റെജിസ്റ്റർ ചെയ്യുന്നതിനായി ആദ്യം വാഹനം ഇപ്പോൾ റെജിസ്റ്റർ ചെയ്തിരിക്കുന്ന RTO (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ)-യിൽ നിന്ന് NOC (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) വാങ്ങണം. റെജിസ്ട്രേഷൻ മാറ്റാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്മേൽ അടച്ചുതീർക്കാത്ത പിഴകളില്ല എന്ന് ഉറപ്പാക്കാനാണ് NOC. അപകടം സംഭവിച്ചിട്ടില്ലാത്തതും, മോഷ്ടിക്കപ്പെട്ട വാഹനവുമല്ല ഇതെന്ന് NOC വഴി പുതിയ RTOക്കു ഉറപ്പിക്കാം.

ഫോം-28 ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം ഇപ്പോൾ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന RTO ഓഫീസിൽ സമർപ്പിക്കണം. ഇതോടൊപ്പം വാഹനത്തിന്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, പുക സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും, ഉടമയുടെ ലൈസൻസിന്റെയും, താമസ രേഖയുടെയും കോപ്പി കൂടെ സമർപ്പിക്കണം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ NOC ലഭിക്കും. 6 മാസമാണ് സാധാരണഗതിയിൽ NOC-യുടെ കാലാവധി. ഇത് തീരുന്നതിനു മുൻപ് പുതിയ RTO-യിൽ വാഹനം രജിസ്റ്റർ ചെയ്യണം.   2. കേരളത്തിലെ RTO ഓഫീസിൽ അപേക്ഷ സമർപ്പിക്കുക   NOC ലഭിച്ചാൽ കേരളത്തിലെക് വാഹനവുമായി പോകാം. ഉടൻ തന്നെ കേരളത്തിലെ RTO ഓഫീസുമായി ബന്ധപ്പെട്ടു റീ-റെജിസ്‌ട്രേഷനുള്ള നടപടികൾ ആരംഭിക്കണം. ഇതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്.

a. പൂരിപ്പിച്ച ഫോം-20ഫോം-27, ഫോം-29, ഫോം-33.
b. റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി
c. ഇൻഷുറൻസ് സർട്ടിഫിക്കറ്റിന്റെ കോപ്പി
d. മുൻ RTO നൽകിയ NOC
e. പുക സർട്ടിഫിക്കറ്റ്
f. പുതിയ അഡ്രസ് പ്രൂഫ്
g. വാഹന ഉടമയുടെ ലൈസൻസിന്റെ കോപ്പി
h. വാഹന ഉടമയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ
i. വാഹനം ലോൺ കാലാവധിയിലാണെങ്കിൽ ബാങ്കിൽ നിന്നുള്ള NOC

ചില സംസ്ഥാനങ്ങളിൽ റീ-റെജിസ്ട്രേഷന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ (NCRB)-യിൽ നിന്നുള്ള NOC-യും ആവശ്യമാണ്. മേല്പറഞ്ഞ എല്ലാ രേഖകളും സഹിതം അപേക്ഷിച്ചാൽ ഒന്ന്, രണ്ടു ആഴ്ചകൾക്കകം സാധാരണഗതിയിൽ റീ-റെജിസ്ട്രേഷൻ അനുവദിക്കേണ്ടതാണ്. എന്തെങ്കിലും കാരണത്താൽ കാലതാമസം വന്നാൽ പുതിയ RTO ഓഫീസുമായി ബന്ധപ്പെടണം.   3. കേരളത്തിലെ റോഡ് ടാക്‌സ് അടയ്ക്കുക 

പുതിയ സംസ്ഥാനത്ത് വാഹനം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം ആ സംസ്ഥാനത്തെ റോഡ് ടാക്സും അടക്കേണ്ടതുണ്ട്. RTO ഓഫീസിലെ അധികാരികൾ വാഹനത്തിന്റെ യാഥാർത്ഥ വിലയും കാലപ്പഴക്കവും ആധാരമാക്കിയാവും പുതിയ റോഡ് ടാക്‌സ് തുക തീരുമാനിക്കുക. ഡിമാൻഡ് ഡ്രാഫ്റ്റായാണ് RTO റോഡ് ടാക്‌സ് തുക സ്വീകരിക്കുക.   പുതിയ റെജിസ്ട്രേഷനും, റോഡ് ടാക്‌സ് തുകയടച്ചതിനും ശേഷം വാഹന ഉടമക്ക് പഴയ RTO-യിൽ (സംസ്ഥാനത്തു) നിന്ന് ആദ്യ റെജിസ്ട്രേഷന് ചിലവായ തുക തിരികെ വാങ്ങാവുന്നതാണ്. ഇതിനായി താഴെ പറയുന്ന രേഖകളുമായി അപേക്ഷ സമർപ്പിക്കണം.

a. രജിസ്ട്രേഷന് ചിലവായ തുക തിരികെ ലഭിച്ചതിനുള്ള അപേക്ഷ
b. പൂരിപ്പിച്ച ഫോം-16
c. പുതിയ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി
d. പഴയ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി
e. പുതിയ റെജിസ്‌ട്രേഷനോടൊപ്പമുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
f. ഐഡന്റിറ്റി രേഖയും, അഡ്രസ് രേഖയും   അപേക്ഷ ലഭിച്ച ശേഷം പഴയ സ്ഥലത്തെ RTO പുതിയ സ്ഥലത്തെ RTO-യുമായി ബന്ധപ്പെടും. അപേക്ഷ സാധുവാണെന്നു കണ്ടാൽ പുതിയതായി രജിസ്റ്റർ ചെയ്ത സ്ഥലത്തെ RTO-യിൽ നിന്ന് മുൻ RTO സിആർടിഐ (കൺഫർമേഷൻ ഓഫ് റെജിസ്ട്രേഷൻ ട്രാൻസ്ഫർ ഇന്റിമേഷൻ) ആവശ്യപ്പെടും. ഇത് ലഭിക്കുന്ന മുറക്ക് മുൻ RTO പണം തിരികെ ലഭിക്കേണ്ടതിനുള്ള നടപടികൾ ആരംഭിക്കും.

tesz.in
Hey , can you help?
Answer this question

Guide

Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]

When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..
  Click here to get a detailed guide

Guide

Sarthi Parivahan Sewa 2024- Driving License, Vehicle Information

The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide