ഞങ്ങൾക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?






കേരള സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ലൈഫ് എന്ന ഒരു ഭവന പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതരായവർക്ക് വീട് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. താങ്കളുടെ പേര് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് താങ്കളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ അന്വേഷിച്ച് ഉറപ്പാക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ പേര് ഉൾപെട്ടിട്ടില്ലെങ്കിൽ അതിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷ  നൽകുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question