വിദേശത്ത് വസിക്കുന്ന വ്യക്തി നാട്ടിലെ വസ്തു വിൽക്കുവാൻ ഉദ്ദേശിക്കുമ്പോൾ ചമയ്ക്കുന്ന POWER OF ATTORNEY നാട്ടിൽ രജിസ്റ്റർ ചെയ്യണമോ?
Answered on June 25,2021
രജിസ്ട്രേഷൻ ആക്ട്, സെക്ഷൻ 33 (c) പ്രകാരം വസ്തു ഉടമ ഇന്ത്യയിൽ അധിവസിക്കുന്നില്ലെങ്കിൽ, വിദേശത്തുള്ള ഇന്ത്യൻ കോൺസുലേറ്റിന്റെയോ, കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധിയുടെയോ, മുൻപിൽ വച്ച് ഒപ്പിട്ടു കൊടുക്കപ്പെട്ടതും, ആരെങ്കിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ Power of Attorney മതിയാവുന്നതാണ്.
എന്നാൽ സെക്ഷൻ 17(g) പ്രകാരം മുക്ത്യാർ ഒപ്പിട്ട് പൂർത്തീകരിക്കുന്ന ആളുടെ പിതാവ്, മാതാവ്, ഭാര്യ, ഭർത്താവ്, മകൻ, മകൾ, സഹോദരൻ,സഹോദരി,മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, ദത്തെടുക്കപ്പെട്ട മകൻ, മകൾ എന്നിവർ അല്ലാതെ മറ്റു വ്യക്തികളുടെ നാമത്തിൽ രൂപീകരിക്കപ്പെടുന്ന പവർ ഓഫ് അറ്റോർണി കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്റ്റാമ്പ് ആക്ട്, ആർട്ടിക്കിൾ 5(c) പ്രകാരമുള്ള സ്റ്റാമ്പ് ഡ്യൂട്ടി വസൂൽ ചെയ്യപ്പെടും.
പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്തതിനുശേഷം, ഉടമയ്ക്ക് ഏജന്റിന്റെ അനുമതിയില്ലാതെതന്നെ സ്വന്തം നിലയിൽ ഏജന്റിനെ അധികാരപ്പെടുത്തിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
തയ്യാറാക്കിയത്.
Adv. K. B MOHANAN
9847445075