പഞ്ചായത്തിന്റെ വരുമാനമാർഗ്ഗങ്ങൾ ഏതൊക്കെയാണ്?






1. തനത് വരുമാനം (പഞ്ചായത്തിന്റെ സ്വന്തം വരുമാനം):-

അതായത് പഞ്ചായത്തിന്റെ നികുതി വരുമാനങ്ങളും (വസ്തു നികുതി, തൊഴിൽ നികുതി etc...) നികുതിയേതര വരുമാനങ്ങളും (ഫീസ്, വാടക, etc...)

2. General Purpose Fund:- പഞ്ചായത്തിന്റെ ചിലവുകൾക്കായി സർക്കാർ നൽകുന്ന ഗ്രാൻറ്

3. Maintenance Fund for Road and Non Road:-

സ്ഥാപനങ്ങളുടെയും റോഡുകളുടെയും അറ്റാകുറ്റപണി കൾക്ക് വേണ്ടി ലഭിക്കുന്നത്.

4. Plan fund:-

പഞ്ചായത്തിൽ നടത്തേണ്ട പഞ്ചവത്സര പദ്ധതി പ്രവർത്തങ്ങൾക്കായി സർക്കാർ നൽകുന്ന ഗ്രാൻറ്.

5. ധനകാര്യ കമ്മീഷൻ ഗ്രാൻറ്:-

പൊതുവെയുള്ള വികസനത്തിന്‌ വേണ്ടി സർക്കാർ നൽകുന്ന ഗ്രാൻഡ്.

6. ലോകബാങ്ക് സഹായം:-

പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ നൽകുന്ന ഗ്രാൻറ്.

7. സ്കീം ഫണ്ടുകൾ:-

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പദ്ധതികളുടെ നടത്തിപ്പിന് ലഭിക്കുന്ന സഹായങ്ങൾ.

മേൽപ്പറഞ്ഞ പൊതു ധനം കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് അറിയുവാൻ പഞ്ചായത്തിൽ സർക്കാർ ഓഡിറ്റ്‌ നടത്തുന്നുണ്ട്.

സർക്കാർ നടത്തുന്ന സ്റ്റേറ്റ് ഓഡിറ്റ്‌ റിപ്പോർട്ടിന്റെയും, പെർഫോമൻസ് ഓഡിറ്റിംഗ് റിപ്പോർട്ടിന്റെ കോപ്പിയും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ പഞ്ചായത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും. പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ആകെയുള്ള പ്രവർത്തനം പൊതുജങ്ങൾക്ക് വിലയിരുത്താവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question