കോവിഡ് സാഹചര്യത്തിൽ കട മുറിയുടെ വാടക കൊടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടോ?






ഇപ്പോഴുള്ള ലോക്ക് ഡൌൺ സാമ്പത്തിക രംഗത്തെ താറുമാറാക്കിയിട്ടുണ്ട്. ബിസിനസിനുവേണ്ടി കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ ഭൂരിപക്ഷം ബിസിനസ് ഉടമകളും ഇത്തരം ഒരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വരുമാനം ഇല്ലാതിരിക്കുകയും വാടക കൊടുക്കുകയും ചെയ്യേണ്ട ദുരവസ്ഥ ഒഴിവാക്കുവാൻ ഭാവിയിൽ വാടകകരാറിൽ 'Force Majeure' എന്ന നിയമ വ്യവസ്‌ഥ ഉൾപെടുത്തേണ്ടതാണ്.

എന്താണ് "Force Majeure"?

കരാർ പ്രകാരം ഇരുഭാഗത്തുമുള്ള നടപടികൾ, ഇരുവരുടെയും നിയന്ത്രണങ്ങൾക്ക് അപ്പുറത്തുള്ള സംഭവങ്ങളായ വെള്ളപ്പൊക്കം, ഭൂമികുലുക്കം, പകർച്ചവ്യാധി, ലഹള, കൊടുങ്കാറ്റ്, സർക്കാർ നടപടി ക്രമങ്ങൾ മുതലായവ കാരണം കെട്ടിട ഉടമയ്ക്കോ വാടകക്കാരനോ കരാർ വ്യവസ്ഥകൾ നടപ്പിലാക്കുവാൻ സാധിച്ചില്ലെങ്കിൽ വാടകക്കാരന് കെട്ടിട ഉടമയ്ക്ക് (തിരിച്ചും) നോട്ടീസ് കൊടുത്ത് ദിവസക്കണക്കിന് ആനുപാതികമായി കരാർ ബാധ്യതകളിൽ നിന്ന് താൽക്കാലികമായി വാടകക്കാരന് വിടുതൽ ചെയ്യാം.

_Indian Contract Act, 1872, Section 56_ ന്റെ പരിരക്ഷയും Force Majeure ന് ലഭിക്കുന്നുണ്ട്.
ഭാവിയിൽ അപ്രതീക്ഷിത സാഹചര്യത്തിൽ വാടക ബാധ്യതയിൽനിന്ന് ഒഴിവു ലഭിക്കുവാൻ ഒരു വക്കീലിന്റെ സഹായത്തോടുകൂടി Force Majeure വ്യവസ്ഥ വാടകക്കരാറിൽ എഴുതി ചേർക്കുക.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question