എന്താണ്‌ വൈദ്യുതി മോഷണം ?






നാടിന്റെ വളർച്ച തടയുന്ന ശാപമാണ് വൈദ്യുതി മോഷണം. വൈദ്യുതി രംഗത്തെ ഏറ്റവും അനഭിലഷണീയമായ പ്രവണത. വൈദ്യുതി ഉപയോഗത്തിൽ ചിലർ നടത്തുന്ന ക്രമക്കേടുകളാണ് മോഷണത്തിന്റെ പരിധിയിൽ വരുന്നത്. പലപ്പോഴും വൈദ്യുതി ഉപയോഗം സംബന്ധിച്ച നടപടിക്രമങ്ങളിൽ ശരിയേത്,തെറ്റേത് എന്നു തിരിച്ചറിയാത്ത അവസ്ഥയും ഉണ്ട്.

1.ലൈനുകളിൽനിന്നോ സർവീസ് വയറുകളിൽനിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളിൽനിന്നോ മീറ്ററിൽ രേഖപ്പെടുത്താത്ത തരത്തിൽ ടാപ്പ് ചെയ്ത് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് വൈദ്യുതി മോഷണമാണ്.

2.വൈദ്യുത മീറ്ററുകളിലോ അനുബന്ധ മീറ്ററിങ്‌ ഉപകരണങ്ങളിലൊ ക്രമക്കേട് നടത്തിയോ മീറ്റർ ഉപയോഗശൂന്യമാക്കിയോ കൃത്യമായ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താതിരിക്കുന്നത്.

3.ഉയർന്ന വോൾട്ടേജ് കടത്തിവിടുക, വിദൂരവിനിമയ സംവിധാനം ഉപയോഗിക്കുക, ഏതെങ്കിലും വസ്തുക്കൾ മീറ്ററിലെ സർക്യൂട്ട് ബോർഡിൽ ഘടിപ്പിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കൃത്യമായി രേഖപ്പെടുത്തുന്നതിനു തടസ്സം സൃഷ്ടിക്കുന്നത്.

അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനല്ലാതെ ദുരുദ്ദേശപരമായും മീറ്ററിൽ രേഖപ്പെടുത്താതെയും മറ്റ് ആവശ്യങ്ങൾക്കായി വൈദ്യുതി ദുരുപയോഗം ചെയ്യുന്നതും വൈദ്യുതി മോഷണമാണ്.

തടവ് മൂന്നു വർഷം

വൈദ്യുതി മോഷണം കണ്ടുപിടിച്ചാൽ ഇലക്ട്രിസിറ്റി ആക്ട് 2003 ന്റെ സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം.

അറിയാതെ വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബി യെ അറിയിച്ചു പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question