അമ്പതു് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കുള്ള പെൻഷൻ എങ്ങനെ ലഭിക്കും ?






Vinod Vinod
Answered on June 07,2020

ലഭിക്കുന്ന ആനുകൂല്യം: 1200 രൂപ

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകൾ:

1. നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)

2. വരുമാനവും പ്രായവും അവിവാഹിതയാണെന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്

3. തിരിച്ചറിയൽരേഖ

അര്‍ഹതാമാനദണ്ഡം:

1. കുടുംബവാര്‍ഷികവരുമാനം - ഒരുലക്ഷം രൂപയിൽ കവിയരുത്

2. 50 വയസ്സ് പൂര്‍ത്തിയായിരിക്കണം

3. കേരളസംസ്ഥാനത്ത് സ്ഥിരതാമസക്കാരി ആയിരിക്കണം.

അന്വേഷണോദ്യോഗസ്ഥര്‍: ഐ.സി.ഡി.എസ്. സൂപ്പര്‍വൈസർ

തീരുമാനം എടുക്കുന്നത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ ഭരണസമിതി

അപ്പീൽഅധികാരി: കളക്ടര്‍

കുറിപ്പ്

1. അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം.

2. അപേക്ഷ നൽകുന്ന തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ട്.

3. രണ്ടുവര്‍ഷം ഇടവേളയിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ഐഡന്റിറ്റി കാര്‍ഡ് സഹിതം നേരിട്ട് ഹാജരാകുകയോ വേണം.

4. ഗുണഭോക്താവ് മരണമടയുന്നപക്ഷം അനന്തരാവകാശികൾക്കു പെൻഷൻ കുടിശ്ശിക ലഭിക്കും.

5. കോണ്‍ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധിബോര്‍ഡുകളിൽനിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടിജീവനക്കാർ, തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗപെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹികപെന്‍ഷനുകൂടി അര്‍ഹതയുണ്ട്. 


tesz.in
Hey , can you help?
Answer this question