അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെട്ടാൽ തിരിച്ചു നൽകാൻ ബാങ്കിന് ബാധ്യത ഉണ്ടോ?
Answered on August 12,2020
ഉണ്ടെന്നാണ് വീരേന്ദ്രകുമാർ v. പഞ്ചാബ് നാഷണൽ ബാങ്ക് ലിമിറ്റഡ് 2017, ( 31/5/2017) 2/2011 എന്ന കേസിൽ ഉത്തർഖണ്ഡ്, സംസ്ഥാന ഉപഭോക്ത ഫോറം വിധിച്ചത്.
പരാതിക്കാരൻ ബാങ്കിൽ വലിയ തുക നിക്ഷേപിച്ചു. പണം നിക്ഷേപിക്കുമ്പോൾ ബാങ്ക് നിക്ഷേപകനെ ബോധിപ്പിച്ചത് പണത്തിന് എല്ലാ വിധ സുരക്ഷിതത്വവും ഉണ്ടെന്നാണ്. പരാതിക്കാരന് എടിഎം കാർഡ് നൽകുകയും , നാല് മാസക്കാലം അയ്യാൾ ഇന്ത്യയിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ അതേ സമയം പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 14 ലക്ഷം രൂപ ലണ്ടനിലെ ഒരു എടിഎമ്മിൽ നിന്ന് പിൻവലിക്കപ്പെടുകയും ചെയ്തു. പരാതിക്കാരൻ ഒരിക്കലും ലണ്ടനിൽ പോയിട്ടില്ലായിരുന്നു. പരാതിക്കാരൻ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നില്ല. പല പ്രാവശ്യം ബാങ്കിൽ പരാതി ബോധിപ്പിച്ചിട്ടും ബാങ്ക് ചെവികൊണ്ടില്ല. പരാതിക്കാരന്റെ തെറ്റ് അല്ലാതിരുന്നിട്ടും ബാങ്ക് പണം കൊടുക്കുവാനോ, പണം പോയതിനെക്കുറിച്ച് അന്വേഷിക്കുവാനോ തയ്യാറായിരുന്നില്ല. തുടർന്ന് പരാതിക്കാരൻ ഉപഭോക്ത ഫോറത്തിൽ പരാതി കൊടുക്കുകയും ഫോറം പരാതിക്കാരന് അനുകൂലമായി വിധിക്കുകയും ചെയ്തു. 16, 11, 108/- രൂപ പരാതിക്കാരനെ പണം ആയിട്ടും, 6,00,000/- നഷ്ടപരിഹാരമായി കൊടുക്കുവാൻ നിർദ്ദേശിച്ചു.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075