പഞ്ചായത്ത് രാജ് എന്നാൽ എന്താണ് ?






1992 ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്ട് പ്രകാരം ആസൂത്രിത വികസനത്തിലും തദ്ദേശഭരണ കാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം  ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ത്രിതല പഞ്ചായത്ത് സംവിധാനത്തെയാണ് പഞ്ചായത്ത് രാജ് സംവിധാനം എന്നുപറയുന്നത്.  പ്രസ്തുത ഭേദഗതി പ്രകാരം ഭരണ ഘടനയിൽ കൂട്ടിച്ചേർത്ത പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ചും ഭരണ ഘടന ഭേദഗതി പ്രകാരം 1994 ൽ  കേരളത്തിൽ  നിലവിൽ വന്ന കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വിഷയങ്ങളെ സംബന്ധിച്ചും പദ്ധതികൾ നടപ്പിലാക്കേണ്ടത് പഞ്ചായത്ത് രാജ് സംവിധാനത്തിലെ പഞ്ചായത്തുകളുടെ ചുമതലയാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question