പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു യുപി സ്കൂളിലേക്ക് ഉള്ള വഴി 200 മീറ്റർ കുറച്ചു സ്വകാര്യ വ്യക്തികളുടെ നെൽകൃഷി വയൽ ആണ് , ആ നെൽ വയൽ വരമ്പിലൂടെ ആണ് ഒരുപാട് സ്കൂൾ കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്, മഴക്കാലമായാൽ ഭയങ്കര ബുദ്ധിമുട്ടാണ് സ്കൂളിൽ പോകാനും. സ്ഥലം വിട്ടു കിട്ടാത്തത് കാരണം എവിടെയും എത്തിയിട്ടില്ല. പഞ്ചായത്തിന് അല്ലെങ്കിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും അധികാരമുണ്ടോ ഇങ്ങനെയുള്ള വയൽ വരമ്പ് റോഡ് ആക്കി തരാൻ ?






സ്വകാര്യ വ്യക്തികൾ സ്ഥലം സ്വയമേവ വിട്ടുനൽകാത്ത സാഹചര്യത്തിൽ റോഡിനായി സ്ഥലം പഞ്ചായത്ത്  പൊന്നുംവിലയ്ക്ക് ഏറ്റെടുക്കേണ്ടിവരും. മാത്രമല്ല സ്ഥലം നെൽവയൽ ആയതിനാൽ റോഡ്  നിർമ്മാണതിന് 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ചുള്ള അനുമതികളും ആവശ്യമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question