വിദേശ കറന്‍സി നോട്ടുകളുടെയും ട്രാവലേഴ്‌സ്‌ ചെക്കുകളുടെയും മൂല്യം തടസ്സം കൂടാതെ NRE അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിക്കുമോ ?






Ramesh Ramesh
Answered on July 09,2020

അക്കൗണ്ട്‌ ഉടമ ഇന്ത്യ സന്ദര്‍ശിക്കുന്ന അവസരത്തില്‍ കൊണ്ടു വരുന്ന വിദേശ കറന്‍സിയും ട്രാവലേഴ്‌സ്‌ ചെക്കുകളും നേരിട്ടു ബാങ്കിലേല്‌പിക്കുകയാണെങ്കില്‍ അവ ബന്ധപ്പെട്ട അക്കൗണ്ടില്‍ വരവുവെക്കുന്നതിന്‌ അംഗീകൃത ഡീലര്‍മാരെ അനുവദിച്ചിട്ടുണ്ട്. വരവു വെക്കാന്‍ നല്‌കുന്ന വിദേശ കറന്‍സിയുടെ മൂല്യം 2500 അമേരിക്കന്‍ ഡോളറിലധികമോ തത്തുല്യ വിലയ്‌ക്കോ അല്ലെങ്കില്‍ കറന്‍സി നോട്ടുകളും ട്രാവലേഴ്‌സ്‌ ചെക്കുകളും ചേര്‍ന്ന തുക 10000 അമേരിക്കന്‍ ഡോളറിലധികമോ തത്തുല്യ തുകയ്‌ക്കോ വരുന്ന പക്ഷം അക്കൗണ്ട്‌ ഉടമ ഇന്ത്യയിലെത്തിച്ചേരുന്ന അവസരത്തില്‍ കസ്‌റ്റംസ്‌ മുമ്പാകെ കറന്‍സി ഡിക്ലറേഷന്‍ ഫാറത്തില്‍ (CDF) വെളിപ്പെടുത്തിയിരിക്കണം. കൂടാതെ, ട്രാവലേഴ്‌സ്‌ ചെക്കിന്റെ കാര്യത്തില്‍ അവ അക്കൗണ്ട്‌ ഉടമ നേരിട്ടു ഹാജരാക്കി ബാങ്ക്‌ അധികാരികളുടെ സാന്നിദ്ധ്യത്തില്‍ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്യേണ്ടതാണ്.


tesz.in
Hey , can you help?
Answer this question