വാർദ്ധക്യ പെൻഷൻ 1500 രൂപ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?






Vinod Vinod
Answered on May 24,2020

നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി|കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.

ഓൺലൈൻ വഴിയും ചെയാവുന്നതാണ്.

നടപടിക്രമങ്ങള്‍ 

  • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.
  • അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.
  • പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
  • സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല്‍ അര്‍ഹനാണെന്ന് കണ്ടാല്‍ പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.
  • അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് .

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  • അപേക്ഷക(ന്‍) അഗതിയായിരിക്കണം
  • മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
  • അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  • അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
  • അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  • അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
  • അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  • കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
  • സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

സ്പെഷ്യല്‍ തുക

  • ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്സ് മുകളില്‍ ) - Rs 1500
  • ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1300

tesz.in
Hey , can you help?
Answer this question