ഞങ്ങൾ താമസിക്കുന്ന വീട് 50 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ട് മിക്ക ഭാഗവും ചോരും. ഭർത്താവിന് 50 സെന്റിൽ കൂടുതൽ വസ്തു ഉണ്ട്. വേറെ വരുമാനം ഒന്നും ഇല്ല. ഞങ്ങൾക്ക് ലൈഫ് പദ്ധതിക് അപേക്ഷിക്കാമോ ? എന്റെ പേരിൽ വസ്തു ഒന്നും ഇല്ല.






Vinod Vinod
Answered on August 05,2020

താങ്കൾ താഴെ പറയുന്ന അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുനുണ്ടോ എന്ന് ഉറപ്പു വരുത്തുക.

  1. ഗ്രാമപഞ്ചായത്തുകളിൽ 25 സെന്റിലോ/ മൂനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ അഞ്ച്‌ സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്‌. (പട്ടിക ജാതി,പട്ടികവര്‍ഗ / മത്സ്യതൊഴിലാളി വിഭാഗത്തിന്‌ ബാധകമല്ല)
  2. ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മണ്‍ഭിത്തി/ കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്‌, തടി എന്നിവ കൊണ്ട്‌ നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്‌, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപ്രതം നല്‍കേണ്ടതാണ്‌

അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുനുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.

കൂടാതെ  ഈ ലിങ്ക് കൂടി പരിശോധിക്കുക.


tesz.in
Hey , can you help?
Answer this question