എന്റെ ഭാര്യയുടെ പേരിൽ 5 സെന്റ് സ്ഥലം ഉണ്ട് . അടുത് തന്നെ ഒരു 4 സെന്റ് സ്ഥലവും താമസയോഗ്യം അല്ലാതെ ആയ ഒരു വീടും ഉണ്ട്. ഭാര്യയുടെ അമ്മയുടെ പേരിൽ ആണ് വീട്. എല്ലാര്ക്കും കൂടെ ഒരു റേഷൻ കാർഡ് ഉള്ള് . ലൈഫ് ഭവന പദ്ധതിക് അപേക്ഷിക്കാമോ ?






Manu Manu
Answered on August 06,2020

ലൈഫ് മിഷൻ ഭവന പദ്ധതിക്  അപേക്ഷിക്കുക.

ഒരേ റേഷന്‍ കാര്‍ഡ്‌ല്‍ ഉള്‍പ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച്‌ ഒരു ഭവനത്തിന്‌ മാത്രമായി പരിഗണിക്കും.

ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മണ്‍ഭിത്തി/ കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്‌, തടി എന്നിവ കൊണ്ട്‌ നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്‌, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപ്രതം നല്‍കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question