What are the defects of appeal / revision authorities in Kerala while dealing with the case?






വിവിധ നിയമങ്ങൾ പ്രകാരം ഒരു പൗരന് സേവനം നിഷേധിക്കപ്പെടുമ്പോൾ സാമാന്യ നീതി ഉറപ്പാക്കുവാൻ അപ്പീൽ അധികാരികളെയും റിവിഷൻ അധികാരികളെയും സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം.

സാമാന്യ നീതി ഉറപ്പുവരുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലൂടെയാണ്.

1. പരാതിക്കാരന് സേവനം നിഷേധിച്ചതിനെതിരെ ഉന്നയിക്കുവാനുള്ള വാദമുഖങ്ങൾ കേൾക്കാൻ അവസരം നൽകുക. (Right to be heard )

2. ഓരോ വാദങ്ങളും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ച് കാര്യകാരണസഹിതം സ്വീകരിച്ചു /നിരാകരിച്ചു അപേക്ഷകന് ബോധ്യപ്പെടുന്ന ഉത്തരവ് (Reasoned order)നൽകുക.

ഇത്തരത്തിൽ സാമാന്യ നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണു ജുഡീഷ്യൽ അധികാരികളെ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ .അധികാരികളെ അപ്പീൽ അധികാരിയായി നിശ്ചയിക്കുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, പലപ്പോഴും നീതി നിഷേധിക്കപ്പെട്ട വ്യക്തി ഉയർത്തുന്ന വാദങ്ങളെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ചു ഓരോ വാദവും സ്വീകരിക്കുവാനോ നിരാകരിക്കുവാനോ തയ്യാറല്ല എന്നത് ഗുരുതരമായ നീതി നിഷേധത്തിന് വഴിയൊരുക്കുന്നു. നിയമവും ചട്ടവും പരാമർശിച്ച് കാര്യകാരണസഹിതം അപ്പീൽ ഉത്തരവ് നൽകുവാൻ പല അപ്പീൽ അധികാരികളും തയ്യാറല്ല എന്നത് സേവനരംഗത്ത് പൗരൻ നേരിടുന്ന വലിയ ദുരന്തവുമാണ്.

പലപ്പോഴും സേവനം നിഷേധിച്ച ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ടുകൾ വാങ്ങി അത് അതേപടി ആവർത്തിച്ച് ഉത്തരവുകൾ നൽകി തുടർന്നും സേവനം നിഷേധിക്കുന്ന നിർഭാഗ്യകരമായ അവസ്ഥ പരാതിക്കാരനെ വലിയ ദുരിതങ്ങളിലേക്ക് തള്ളിവിടും.

അപ്പീൽ റിമാൻഡ് ചെയ്തു പുതിയതായി കേസ് തീരുമാനിക്കാൻ ആയിട്ട് താഴേക്ക് നൽകുമ്പോൾ അപ്പീൽ കേട്ട വേളയിൽ പുതിയതായി ലഭിച്ച എന്തെന്ത് വസ്തുതകളുടെയും തെളിവുകളുടെയും പരിശോധനയ്ക്ക് ആയിട്ടാണ് റിമാൻഡ് ചെയ്ത് വിടുന്നത് എന്ന് പലപ്പോഴും വ്യക്തമാക്കാറില്ല. അന്ധമായി ലഭിക്കുന്ന റിമാൻഡ് ഉത്തരവുകൾക്ക് മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന കീഴ് അധികാരികൾ വിരളമായ കാഴ്ചയല്ല.

അപ്പീൽ തീരുമാനം എന്നത് ഓഫീസറുടെ മനോധർമ്മവും ആചാരങ്ങളും പരിശോധിച്ചു ഉത്തരവാകേണ്ട ഒന്നല്ല. സേവന നിഷേധത്തിനെതിരെ അപേക്ഷകൻ ഉന്നയിച്ചിട്ടുള്ള വാദമുഖങ്ങൾ നിയമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് അവ സെക്ഷൻ സഹിതം പരാമർശിച്ച് അപേക്ഷകന്റെ വാദങ്ങളെ സ്വീകരിച്ചോ തിരസ്കരിച്ചോ ഉത്തരവ് നൽകുമ്പോൾ മാത്രമേ അത് ഒരു Reasoned Order ആവുകയുള്ളൂ.

ഒരു അപേക്ഷ നിരസിക്കുമ്പോൾ അതിൻറെ കാരണം കൃത്യമായി വ്യക്തമാക്കണം. ഇവിടെ ഇങ്ങനെയൊക്കെയാണ് പണ്ടുമുതലേ ചെയ്തുകൊണ്ടിരുന്നത് അതുകൊണ്ട് നിരസിക്കുന്നു എന്ന നിലപാടാണ് പലർക്കും .

അതു പോരാ, ബോധ്യപ്പെടുന്ന മറുപടി നൽകാൻ അപ്പീൽ അധികാരി ബാധ്യസ്ഥനാണ്. അപ്പീൽ കേട്ട വേളയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ഓരോ വാദവും എന്തുകൊണ്ട് സ്വീകാര്യമല്ല എന്ന് നിയമവും ചട്ടങ്ങളും സെക്ഷനും പരാമർശിച്ച് കൃത്യമായി മറുപടി നൽകുക തന്നെ വേണം. എല്ലാ വാദങ്ങൾക്കും മറുപടി നൽകണം താനും.

കോടതിയിൽ പോയാൽ മാത്രമേ

നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചു സേവന നിഷേധം വിലയിരുത്തപ്പെടുകയുള്ളൂ എന്നത് റവന്യൂ വകുപ്പിന്റെ വലിയ ശാപമാണ്.

ജെയിംസ് ജോസഫ് അധികാരത്തിൽ .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question