How can I apply for dob certificate when I was born in the house?






ജനനം അത് നടന്ന് 21 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽരജിസ്റ്റർ ചെയ്യണം. അപ്രകാരം രെജിസ്റ്റർ ചെയ്യാത്തവ ബന്ധപ്പെട്ട അധികാരിയുടെ അനുവാദം വാങ്ങി, പിഴയോടെ  എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള "നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്" വാങ്ങി, അതു സഹിതം താമസിച്ചുള്ള  ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകേണ്ടതാണ്. അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം അനുമതി ഉത്തരവും ആവശ്യമായ രേഖകളും സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ  ഭരണ സ്ഥാപനത്തിൽ ഹാജരായി ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം അപേക്ഷ നൽകി ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question