Home Loan എടുക്കുമ്പോൾ ഇൻഷുറൻസും കൂടി എടുക്കുവാൻ ബാങ്ക് അധികാരികൾ ഉപഭോക്താവിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടോ ?






ഹോം ലോൺ എടുക്കുമ്പോൾ ഉപഭോക്താവ് നിർബന്ധമായി ഇൻഷുറൻസ് എടുക്കേണ്ടതില്ല. അങ്ങനെ ബാങ്ക് നിർബന്ധിക്കുക യാണെങ്കിൽ ബാങ്കിന്റെ മേലധികാരികൾക്കും, മാനേജർക്കും പരാതി അയക്കണം. 30 ദിവസത്തിനുള്ളിൽ പരാതിക്ക് പരിഹാരം ആയില്ലെങ്കിൽ ഉപഭോക്താവിന് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുവാൻ യാതൊരു മടിയും കാണിക്കരുത്.

വായ്പയുമായി ബന്ധപ്പെട്ടിട്ടുള്ള രേഖകൾ കൃത്യമായി വായിച്ചു നോക്കിയിട്ട് മാത്രമേ ഒപ്പ് ഇടാവൂ. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇൻഷുറൻസ് രേഖകളിൽ ഒപ്പി ടിക്കുവാൻ പാടുള്ളതല്ല. സമ്മതമോ അറിവോ ഇല്ലാതെ ഒപ്പിടുവിച്ചു എന്ന് തോന്നുകയാണെങ്കിൽ മേലധികാരികൾക്ക് പരാതി കൊടുക്കുവാൻ താമസിക്കരുത്. എല്ലാ പരാതിയും registered പോസ്റ്റിൽ അയക്കണം.

ഹോം ലോൺ എടുക്കുമ്പോൾ ഇൻഷുറൻസും കൂടി എടുക്കുന്നത് നല്ലതാണ്. ഉപഭോക്താവ് ഏതെങ്കിലും കാരണവശാൽ മരണപ്പെടുകയാണെങ്കിൽ ലോൺ തിരിച്ചടവ് വിന്റെ സാമ്പത്തിക ബാധ്യത കുടുംബാംഗങ്ങൾക്ക് ഉണ്ടാവില്ല. എന്നിരുന്നാലും ഈ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻഷുറൻസ് പോളിസി എടുക്കുവാൻ ഉപഭോക്താവിനെ നിർബന്ധിക്കാൻ നിയമപരമായി ബാങ്കിന് അവകാശമില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question