മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് ഉന്നതവിദ്യാഭ്യസം നല്കുന്ന പദ്ധതി വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

അർഹതാമാനദണ്ഡം:

1. മത്സ്യത്തൊഴിലാളിയായ അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ കുട്ടികൾ
 
2. മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ച കുടുംബത്തിലെ വിദ്യാർത്ഥികളായ കുട്ടികൾ

മുൻഗണനാക്രമത്തിന്റെ മാനദണ്ഡങ്ങൾ:

നമ്പർ മുൻഗണന മാർക്ക്
1 അമ്മയും അച്ഛനും മരിച്ച കുട്ടി 100
2 മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ച കുട്ടി
  (എ). മത്സ്യബന്ധനത്തിനിടയിൽ മരിച്ചത് 50
  (ബി). അപകട മരണം 35
  (സി). മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ചതും ജോലി ചെയ്തു കുടുംബം പുലർത്താൻ കഴിയാത്ത രോഗിയായ അമ്മയോ അച്ഛനോ ഉൾപ്പെട്ടതുമായ കുടുംബം 30
  (ഡി). സ്വാഭാവിക മരണം 25
3 മുത്തച്ഛൻമാരുടെ പരിരക്ഷയിൽ കഴിയുന്നവർ 10
4 പെൺകുട്ടികൾ മാത്രം ഉൾപ്പെട്ട കുടുംബം 15
5 (എ‌). പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു പഠിക്കുന്ന കുട്ടി 15
  (ബി‌). ഡിഗ്രി തലം 10
  (സി‌). പ്രീ. മെട്രിക് പ്ലസ് ടൂ/വി.എച്ച്.എസ്സ്.സി 5
  ആകെ 150

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. മരിച്ച മത്സ്യത്തൊഴിലാളി രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ പകർപ്പോ ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ
 
2. മരിച്ച രക്ഷിതാവിന്റെ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
 
3. വിദ്യാർത്ഥി പഠിച്ചുകൊണ്ടിരുന്ന കോഴ്സിന്റെ വിശദാംശങ്ങൾ മേലധികാരി സാക്ഷ്യപ്പെടുത്തിയത് അല്ലെങ്കിൽ തുടർന്ന് പഠിക്കാൻ ഉദ്യേശിക്കുന്ന കോഴ്സ്‌/ക്ലാസ്സ്
 
4. ഹോസ്റ്റലിലാണെങ്കിൽ ഹോസ്റ്റൽ ഫീസ് വിവരവും മറ്റു ചെലവുകളും സംബന്ധിച്ച വിവരം അധികാരി സാക്ഷ്യപ്പെടുത്തിയത്
 
5. പ്രോഗ്രസ്സ് റിപ്പോർട്ടിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ പകർപ്പ്

tesz.in
Hey , can you help?
Answer this question