ഭൂരഹിതമത്സ്യത്തൊഴിലാളികൾക്കു കെട്ടിടസമുച്ചയം നിർമ്മിച്ചു നല്കുന്ന പദ്ധതി വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികൾക്കു ഭൂമി വാങ്ങി കെട്ടിടസമുച്ചയം നിർമ്മിക്കുന്ന പദ്ധതി

അർഹതാ മാനദണ്ഡം:

1. കേരള മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള, നിലവിൽ വിഹിതം പൂർണ്ണമായും അടച്ചുകൊണ്ടിരിക്കുന്ന, സജീവമത്സ്യത്തൊഴിലാളി ആയിരിക്കണം.
 
2. വിവാഹിതരായിരിക്കണം.
 
3. സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ ഭൂമിയോ വാസയോഗ്യമായ വീടോ ഉണ്ടായിരിക്കരുത്.
 
4. അനുവദിക്കുന്ന കെട്ടിടസമുച്ചയത്തിൽ താമസിക്കാൻ സമ്മതമായിരിക്കണം.

മുൻഗണനാ മാനദണ്ഡം:

ക്രമ നം. മാനദണ്ഡം മാർക്ക്
1 കടലാക്രമണത്തിൻ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബം 50
2 വേലിയേറ്റ രേഖയിൽനിന്നു നിലവിൽ വീടു സ്ഥിതിചെയ്യുന്ന ദൂരം
  1. ഒന്നാംനിര 15
  2. രണ്ടാംനിര 10
  3. മൂന്നാംനിര 5
3 മത്സ്യത്തൊഴിലാളിവിധവ/ഉപേക്ഷിക്കപ്പെട്ടവർ 10
4 കാൻസറിനോ മാരകമായവൃക്കരോഗത്തിനോ ചികിത്സയിലുള്ള നിത്യരോഗികൾ ഉള്ള കുടുംബം 10
5 1) വിവാഹം കഴിഞ്ഞ് 15 വർഷത്തിലധികമായ കുടുംബം 15
  2) വിവാഹം കഴിഞ്ഞ് 10 മുതൽ 15 വരെ വർഷമായ കുടുംബം 10
  3) വിവാഹം കഴിഞ്ഞ് 5 മുതൽ 10 വരെ വർഷമായ കുടുംബം 5
  4) വിവാഹം കഴിഞ്ഞ് 5 വർഷത്തിൽത്താഴെയുളള കുടുംബം 1
7 മത്സ്യബന്ധനത്തിനിടയിലോ അല്ലാതെയോ അപകടത്തിൽപ്പെട്ട, ഫിഷറീസിന്റെ ആക്‌സിഡന്റ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിവഴി ധനസഹായം ലഭിച്ച മത്സ്യത്തൊഴിലാളി ഉൾപ്പെടുന്ന കുടുംബം 10
8 ശാരീരികവെല്ലുവിളി നേരിടുന്ന മത്സ്യത്തൊഴിലാളി 10
9 ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളോ അംഗങ്ങളോ ഉൾപ്പെട്ട കുടുംബം 5
10 ഒന്നിലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന കൂട്ടുകുടുംബം 5
11 (എ) വാർദ്ധക്യം ബാധിച്ച മത്സ്യത്തൊഴിലാളിപ്പെൻഷനർ ഉൾപ്പെടുന്ന കുടുംബം 5
  (ബി) വാർദ്ധക്യം ബാധിച്ച അമ്മയും അച്ഛനും ഉൾപ്പെട്ട കുടുംബം 2
12 22 വയസ്സിനു മുകളിൽ പ്രായമുള്ളതും അവിവാഹിതരുമായ
  (എ) രണ്ടോ അതിൽക്കൂടുതലോ പെൺമക്കൾ ഉള്ള കുടുംബം 5
  (ബി) ഒരു പെൺകുട്ടിയുള്ള കുടുംബം 2
13 ഉന്നതവിദ്യാഭ്യാസം (ഡിഗ്രിതലം മുതൽ) ചെയ്യുന്ന
  (എ) രണ്ടോ അതിൽക്കൂടുതലോ മക്കൾ ഉള്ള കുടുംബം 5
  (ബി) ഒരാൾ മാത്രം ഉള്ള കുടുംബം 2
  ആകെ 150

ഗുണഭോക്തൃ തെരഞ്ഞെടുപ്പ്:ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി അർഹരായവരുടെ പ്രാഥമികലിസ്റ്റ് മത്സ്യഗ്രാമാടിസ്ഥാനത്തിൽ തയ്യാറാക്കി മത്സ്യഭവൻ, തദ്ദേശസ്വയംഭരണസ്ഥാപനം, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച് അന്തിമ അർഹതാലിസ്റ്റ് തയ്യാറാക്കുന്നു. ആ ലിസ്റ്റ് കളക്ടർ ചെയർമാനായ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റിയിൽ വയ്ക്കുന്നു.

അനുവദിക്കാനുള്ള യൂണിറ്റുകളെക്കാൾ കൂടുതൽ അപേക്ഷകൾ ഉള്ളപക്ഷം നറുക്കെടുപ്പിലൂടെ അർഹതയുടെ അടിസ്ഥാനത്തിൽ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. എന്നാൽ, ഓരോ ജില്ലയിലും അനുവദിക്കുന്ന ആകെയുള്ള യൂണിറ്റുകളുടെ 90 ശതമാനമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ പാടുള്ളൂ. ബാക്കി 10 ശതമാനം, നറുക്കടുക്കപ്പെടാതെപ്പോയ അപേക്ഷകരിൽ പ്രത്യേകപരിഗണന അർഹിക്കുന്ന ഗണത്തിൽപ്പെടുന്ന, പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർ, വികലാംഗർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, മാരകരോഗബാധിതർ തുടങ്ങിയവർ ഉണ്ടെങ്കിൽ അവരിൽനിന്നു വിവേചനാധികാരം ഉപയോഗിച്ചു സർക്കാർ തെരഞ്ഞെടുക്കും.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

(എ) മത്സ്യത്തൊഴിലാളിക്ഷേമനിധി പാസ്‌ബുക്കിന്റെ പകർപ്പ്
 
(ബി) റേഷൻ കാർഡിലെ 1, 2, 3 പേജുകളുടെ പകർപ്പ്
(സി) ആധാർ കാർഡ്/തിരിച്ചറിയൽ രേഖയുടെ പകർപ്പ്

 

 
(ഡി) അപേക്ഷകർ വിധവയോ ഭർത്താവ് ഉപേക്ഷിച്ചവരോ വികലാംഗരോ മാരകരോഗമുള്ളവരോ പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരോ ആണെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
 
(ഇ) അപേക്ഷകർക്കു സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ സ്ഥലം ഇല്ലെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
 
(എഫ്) അപേക്ഷകരുടെ ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പരും അഡ്രസ്സും വ്യക്തമാക്കിയിട്ടുള്ള പേജിന്റെ പകർപ്പ്

tesz.in
Hey , can you help?
Answer this question