ഭക്ഷ്യസുരക്ഷാ ലൈസൻസ് കിട്ടുവാൻ എന്തൊക്കെ ചെയ്യണം ?






ഭക്ഷ്യസുരക്ഷ ലൈസൻസിന് അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം

ലൈസൻസില്ലാതെ വിടുകളിലും വ്യാപാര സ്ഥാപനങളിലും ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തിയാൽ പിഴയുൾപ്പടെയുള്ള നടപടികൾ ഉണ്ടാകും.

ഭക്ഷ്യ സുരക്ഷ ലൈസൻസ് ആവശ്യമുള്ളവർ

  • ഹോം മെയ്ഡ് കേക്ക്
  • ബേക്കറികൾ
  • ചായക്കടകൾ
  • ഹോട്ടലുകൾ
  • സ്റ്റേഷനറി സ്റ്റോർ
  • പലചരക്ക് വ്യാപാരികൾ
  • അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ,
  • ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ
  • പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ
  • കാറ്ററിംഗ് സ്ഥാപനങ്ങൾ
  • കല്യാണ മണ്ഡപം നടത്തുന്നവർ
  • വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ
  • ഫിഷ് സ്റ്റാൾ
  • പെട്ടി കടകൾ
  • വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവർക്കും ( Home Made Cakes ഉൾപ്പെടെ)

തുടങ്ങി ഭക്ഷ്യ യോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നവർക്കെല്ലാം ഫുഡ് & സേഫ്റ്റി ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്.

പുതിയ രജിസ്ട്രേഷനും ലൈസൻസ് എടുക്കുന്നതിനും, പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസൻസുകൾ ഓൺലൈൻ ആക്കുന്നതിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ഉടൻ ബന്ധപ്പെടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question