പെര്‍മിറ്റിന്റെ കാലാവധി പുതുക്കുന്നതിന്‌ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ പെര്‍മിറ്റ്‌ അനുവദിച്ച സമയത്ത്‌ അധിക എഫ്‌.എ.ആര്‍ ന്‌ ഫീസ്‌ അടവാക്കിയതിനാല്‍ കാലാവധി പുതുക്കുന്ന സമയത്തും ടി അധിക ഫീസ്‌ അടവാക്കണമെന്ന്‌ കാണിച്ച്‌ സെക്രട്ടറി പെര്‍മിറ്റ്‌ ഉടമയ്ക്ക്‌ കത്ത്‌ നല്‍കിയത്‌ ക്രമപ്രകാരമാണോ?






Ramesh Ramesh
Answered on July 16,2020

അധികരിച്ച എഫ്‌ .എ.ആറിന്‌ ഒറ്റത്തവണഫീസ്‌ എന്ന നിലയിലാണ്‌ പെര്‍മിറ്റ്‌ അനുവദിച്ച സമയത്ത്‌ അധികഫീസ്‌ ചുമത്തിയിരുന്നത്‌ .ആയത്‌ അടവാക്കി കഴിഞ്ഞാല്‍ പിന്നീട്‌ പെര്‍മിറ്റ്‌ കാലാവധി പുതുക്കുന്നതിന്‌ അധിക എഫ്‌.എ.ആറിന്‌ അധിക ഫീസ്‌ അടയ്ക്കേണ്ടതില്ല. 


tesz.in
Hey , can you help?
Answer this question