കേരള കെട്ടിട നിർമ്മാണ ചട്ടം റൂൾ 100, റൂൾ 50 ഇവയനുസരിച്ച് കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിൻ്റെ നടപടിക്രമങ്ങൾ എങ്ങിനെ?






2019 ലെ കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 50 ൽ വിവരിക്കുന്നത് ചെറിയ പ്ലോട്ടുകളിലെ (1.25 ആർ വരെ അല്ലെങ്കിൽ 125 ച.മീ. വരെ വിസ്തീർണ്ണമുള്ള പ്ലോട്ട്) മൂന്ന് നില വരെയുള്ള താമസാവശ്യത്തിനോ വാണിജ്യ ആവശ്യത്തിനോ ഉള്ള കെട്ടിട നിർമ്മാണത്തിന് ലഭിക്കുന്ന ഇളവുകളെ കുറിച്ചാണ്. പെർമിറ്റിന്അപേക്ഷിക്കേണ്ട / പെർമിറ്റു നൽകുന്ന നടപടിക്രമങ്ങൾ ചട്ടം 50 ൽ വിശദീകരിച്ചിട്ടില്ല. ചട്ടം 100 ൽ പ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള അധികാരം ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവരുടെ യോഗ്യത സംബന്ധിച്ചുമാണ് വിശദീകരിക്കുന്നത്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question