കാവുകൾക്കുള്ള ധനസഹായ പദ്ധതി വിവരിക്കാമോ ?






Ramesh Ramesh
Answered on June 30,2020

ലഭിക്കുന്ന സഹായം:ആദ്യ ഗഡു 25,000 രൂപ അഥവാ അംഗീകൃത പദ്ധതിയുടെ 10% (ഇതിലേതാണോ കുറവ്). പിന്നീട് വൗച്ചറും രേഖകളും നൽകുന്ന മുറയ്ക്ക് ബാക്കി ഗഡുക്കൾ നൽകിവരുന്നു. 25,000 രൂപയിൽ കുറവാണെങ്കിൽ വൗച്ചറുകൾ ഹാജരാക്കുന്ന മുറയ്ക്ക് മുഴുവൻ തുകയും നൽകും.

അർഹതാമാനദണ്ഡം:24.12.2016-ലെ ജി.ഒ(ആർ.റ്റി)485/16/വനം പ്രകാരമുള്ള സർക്കാർ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് കാവുസംരക്ഷണപദ്ധതി നടപ്പിലാക്കിവരുന്നത്. ഓരോ ജില്ലയിൽനിന്നും സോഷ്യൽ ഫോറസ്ട്രി ഡിവിനുകൾ പത്രപ്പരസ്യങ്ങളിലൂടെ അപേക്ഷ ക്ഷണിക്കുകയും അപ്രകാരം ലഭിച്ച അപേക്ഷകൾ കാവുസംരക്ഷണപദ്ധതിയിലെ തെരഞ്ഞെടുത്ത സംസ്ഥാനതല വിദഗ്ദ്ധസമിതിയംഗങ്ങൾ പരിശോധിച്ച് കാവിന്റെ വിസ്തൃതിയുടെയും ജൈവവൈവിദ്ധ്യസമ്പന്നതയുടെയും അടിസ്ഥാനത്തിൽ യോഗ്യമായ അഞ്ച് കാവുവീതം ഓരോ ജില്ലയിൽനിന്നു തെരഞ്ഞെടുക്കുകയും തെരഞ്ഞെത്ത കാവുകൾക്ക് കാവുകളുടെ ഉടമസ്ഥർ സമർപ്പിക്കുന്ന മൈക്രോപ്ലാനിന്റെ അംഗീകാരത്തിനു വിധേയമായി ധനസഹായം നൽകുകയും ചെയ്യും.

അപേക്ഷിക്കേണ്ട വിധം:പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിക്കുന്നമുറയ്ക്ക് താല്പര്യമുള്ള ദേവസ്വം/ഉടമസ്ഥർ/ക്ഷേത്രട്രസ്റ്റുകൾ നിശ്ചിതമാതൃകയിലുള്ള അപേക്ഷ അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകളിൽ നല്കണം.

അപേക്ഷാഫോംLink

അപേക്ഷിക്കേണ്ട വിലാസം:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ വിലാസത്തിൽ.

സമയപരിധി:പത്രപ്പരസ്യത്തിൽ പറയുന്ന തീയതിക്കകം.

നടപ്പാക്കുന്നത്:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർ


tesz.in
Hey , can you help?
Answer this question