കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനുള്ള ധനസഹായപദ്ധതി വിവരിക്കാമോ ?






Vinod Vinod
Answered on June 30,2020

ലഭിക്കുന്ന സഹായം:ഒരേക്കറിനു 4000 രൂപ.

അർഹതാ മാനദണ്ഡം:24.12.2016-ലെ ജി.ഒ(ആർ.റ്റി)485/16/വനം പ്രകാരമുള്ള സർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായി ജില്ലാപ്പഞ്ചായത്തുപ്രതിനിധി, ഗവേഷണസ്ഥാപനത്തിലെ പ്രതിനിധി, അറിയപ്പെടുന്ന സന്നദ്ധസംഘടനാപ്രതിനിധി എന്നിവരടങ്ങുന്ന ജില്ലാക്കമ്മിറ്റിയാണ് അതതുജില്ലയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും കണ്ടൽക്കാടുകളുടെ വിസ്തൃതിക്ക് അനുസൃതമായി ധനസഹായം തിട്ടപ്പെടുത്തുന്നതും.

നടപടിക്രമം:അർഹരായവരുമായി അതതു സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ധാരണാപത്രം ഒപ്പിടണം.

അപേക്ഷിക്കേണ്ട വിധം:താല്പര്യമുള്ള കണ്ടൽക്കാടുടമകൾ നിശ്ചിതമാതൃകയിലുള്ള അപേക്ഷ അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകണം. അപേക്ഷയോടൊപ്പം ഉടമസ്ഥാവകാശസർട്ടിഫിക്കറ്റിന്റെ അസ്സൽ (പ്രമാണം, കരംതീർത്ത രസീത്, വില്ലേജോഫീസറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവ), സ്ഥലത്തിന്റെ സ്കെച്ച് എന്നിവ ഉണ്ടാകണം.

അപേക്ഷിക്കേണ്ട വിലാസം:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ വിലാസത്തിൽ.

സമയപരിധി:പത്രപ്പരസ്യത്തിൽ പറയുന്ന തീയതിക്കകം.

 

നടപ്പാക്കുന്നത്:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർ.


tesz.in
Hey , can you help?
Answer this question