ഒരു ബഹുനില കെട്ടിട നിര്‍മ്മാണത്തിന്‌ പെര്‍മിറ്റ്‌ അനുവദിച്ച ശേഷം പെര്‍മിറ്റ്‌ ഉടമ ടി കെട്ടിടത്തിന്റെ നിര്‍മ്മാണം കരാര്‍ മുഖേന മറ്റൊരാളെ ഏല്‍പ്പിച്ചത്‌ സെക്രട്ടറിയെ അറിയിച്ചില്ലെന്ന കാരണത്താല്‍ സെക്രട്ടറി പെര്‍മിറ്റ്‌ ഉടമയോട്‌ വിശദീകരണം ആവശ്യപ്പെട്ട നടപടി ക്രമപ്രകാരമാണോ?






Kiran Kiran
Answered on July 16,2020

ആണ്‌. പെര്‍മിറ്റ്‌ ഉടമ ടിയാനുവേണ്ടി നിര്‍മ്മാണം നടത്തുന്നതിന്‌ മറ്റേതെങ്കിലും ആളുകളെ ആള്‍ക്കാരെ കരാര്‍ മുഖേന ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കരാര്‍ തീയതി മുതല്‍ ഒരാഴ്ചയ്ക്കകം  പെര്‍മിറ്റ്‌ ഉടമ ആ വിവരം കരാറിന്റെ പകര്‍പ്പ്‌ സഹിതം സെക്രട്ടറിയെ അറിയിച്ചിരിക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question