KSFE പ്രവാസി ചിട്ടിയില്‍ അടക്കുന്ന പണം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് കൊണ്ട് ചിട്ടി വരിക്കാര്‍ക്ക് എപ്പോഴെങ്കിലും ചിട്ടി പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമോ?
Answered on December 30,2020
പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഏത് പ്രൊജക്റ്റിനു വേണ്ടി അവരുടെ പണം ഉപയോഗിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. പ്രവാസി ചിട്ടിയിലേക്ക് വരുന്ന പണം പല തരത്തില്‍ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ട്. പക്ഷേ ചിട്ടിയില്‍ ചേര്‍ന്ന വരിക്കാര്‍ക്ക് ചിട്ടി പണം തിരികെ കൊടുക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ചിട്ടിയുടെ ഫോര്മാന് ആണ് -- അതായത് കെ.എസ്.എഫ്.ഇ-യ്ക്ക്. 50 വര്‍ഷത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചിട്ടി വരിക്കാരുടെ എണ്ണം അനുസരിച്ച്, ഓരോ മാസവും എത്ര വരിക്കാര്‍ക്ക് പണം കൊടുക്കണം എന്നുള്ളതിനെ പറ്റി കൃത്യമായ ധാരണയും ആസൂത്രണവും കെ.എസ്.എഫ്.ഇ-യ്ക്കുണ്ട്. ചിട്ടി പണം തിരികെ നല്കാന് കെ.എസ്.എഫ്.ഇ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. അതിനെപ്പറ്റി ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide