വായ്പ, നിക്ഷേപം, അത്യാഹിത പരിരക്ഷ, പെന്ഷന് തുടങ്ങി ഒരു വ്യക്തിക്കാവശ്യമായ സാമ്പത്തികോല്പന്നങ്ങളെല്ലാം KSFE പ്രവാസി ചിട്ടി ഉറപ്പ് നല്കുന്നുണ്ടോ?
Answered on December 30,2020
തീര്‍ച്ചയായും. ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ചെയ്യുമ്പോള്‍ അതൊരു വായ്പക്ക് സമാനമാകുന്നു. ഒരു വായ്പ എടുത്ത് തിരിച്ചടയ്ക്കുന്ന തുകയേക്കാള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടിയില്‍ തിരിച്ചടവുണ്ടാകുന്നത്. ചിട്ടിപ്പണം സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യം പ്രവാസി ചിട്ടിയില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകിച്ച് ജാമ്യം നല്‍കേണ്ട ആവശ്യമില്ല.
നിര്‍ഭാഗ്യവശാല്‍, ചിട്ടി കിട്ടിയ വരിക്കാരന് ചിട്ടിയുടെ കാലയളവില്‍ ജീവഹാനി സംഭവിച്ചാല്‍ തുടര്‍ന്നുള്ള തവണകള്‍ (പരമാവധി 10 ലക്ഷം രൂപ വരെ) അനന്തരാവകാശികള്‍ അടയ്ക്കേണ്ടതില്ല. ആ തുക കെ.എസ്.എഫ്.ഇ തന്നെ അടയ്ക്കും.
ചിട്ടി കിട്ടാത്ത ചിറ്റാളന്, എത്ര തവണകള്‍ അടച്ചു എന്ന് കണക്കാക്കാതെ തന്നെ കമ്മീഷന് കിഴിച്ചുള്ള ചിട്ടിത്തുക (പരമാവധി 10 ലക്ഷം രൂപ വരെ) കെ.എസ്.എഫ്.ഇ, നോമിനിക്ക് കൈമാറുന്നു.
10000 രൂപയോ അതിനു മുകളിലോ പ്രതിമാസ തവണസംഖ്യയുള്ള പ്രവാസിചിട്ടികളില് ചേർന്ന് പണം അടയ്ക്കുന്ന വരിക്കാര്‍ക്കായി, കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പെന്ഷന് പദ്ധതിയുടെ പ്രിമിയം (പ്രതിമാസം 300 രൂപവരെ) കെ.എസ്.എഫ്.ഇ. വഹിക്കും.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide