ലോക് ഡൗൺ കാലത്ത് വാടക കൊടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?






സാധാരണഗതിയിൽ വാടക കരാർ എഴുതുന്നത് പതിനൊന്നു മാസത്തേക്കാണ്. കരാർ പ്രകാരമുള്ള പതിനൊന്നു മാസവും വാടകക്കാരൻ വീട്ടുടമസ്ഥന് കൃത്യമായി വാടക കൊടുക്കണം. ഇതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചവരുത്തിയാൽ വാടകക്കാരൻ കൊടുത്തിരിക്കുന്ന അഡ്വാൻസ് തുകയിൽ നിന്നും കുടിശ്ശിക വന്നിരിക്കുന്ന വാടക ഉടമസ്ഥന് വസൂലാക്കി എടുക്കാവുന്നതാണ്. സാധാരണയായി വാടക കരാർ Indian Contract Actv1872, Kerala Building Lease and Rent Control Act എന്നിവയുടെ ചുവടുപിടിച്ചാണ് തയ്യാറാക്കുന്നത്. ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 32 പ്രകാരം( force Majeure ) രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാക്കിയ കരാർ അപ്രതീക്ഷിതമായ അല്ലെങ്കിൽ ആകസ്മികമായ സംഭവങ്ങൾ നിമിത്തം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നാൽ ആ കരാർ അസാധുവാകുന്നൂ.. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം, ഭൂകമ്പം, പകർച്ചവ്യാധി, രോഗം എന്നിവ ഉണ്ടായാൽ വാടകക്കാരന് കരാറിലെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കാതെ കരാർ അസാധുവാകുന്നു. എന്തൊക്കെയാണ് ഉണ്ടായേക്കാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ എന്നെ കരാറിൽ ആദ്യം തന്നെ എഴുതി ചേർക്കുന്നത് നന്നായിരിക്കും. ലോക ഡൗൺ പോലെ അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായാൽ വാടകക്കാരന് വീട്ടുടമസ്ഥനു നോട്ടീസ് കൊടുത്തതിനു ശേഷം വാടക ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറാ വുന്നതാണ്.

ഇനിമുതൽ വാടക കരാർ എഴുതുമ്പോൾ അഭിഭാഷകന്റെ സഹായം തേടുകയും എല്ലാ കാര്യങ്ങളും കൃത്യമായി എഴുതി ചേർക്കുകയും വേണം. അങ്ങനെ ചെയ്താൽ ഭാവിയിലുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കുവാൻ സാധിക്കും. ഇത്തരത്തിലുള്ള ഒരു provision നിങ്ങളുടെ വാടക കരാറിൽ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോക്ക് ഡൌൺ കാലത്ത് അത് നിങ്ങൾക്ക് ഒരു ആശ്വാസം ആയി മാറിയേനെ.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question