ഭവനവായ്പ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?






ഭവനവായ്പ്പകൾ Secured ലോണുകളാണ്. അതായത് കടം വാങ്ങുന്നയാൾ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, ഈട് നൽകിയ വസ്തു കൈവശപ്പെടുത്തുവാനുള്ള പൂർണ്ണമായ അവകാശം Bank /NBFC ക്കുണ്ട്.

ഒരു പ്രാവശ്യത്തെ EMI മുടങ്ങിയാൽ പോലും ഉപഭോക്താവിന്റെ ക്രെഡിറ്റ്‌ സ്കോറിൽ കാര്യമായ കുറവുണ്ടാകും.

മൂന്നുമാസക്കാലം തുടർച്ചയായിതിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് ലോണിനെ നോൺ പെർഫോമിങ് അസറ്റായി (NPA ) പ്രഖ്യാപിക്കുകയും SURFASI Act 2002 പ്രകാരം വസ്തു കൈവശപ്പെടുത്തുവാനും, ലേലം ചെയ്തു വായ്പാ തുക വസൂലാക്കുവാനുമുള്ള നടപടികൾ സ്വീകരിക്കും. അതിന് കോടതിയുടെ അനുമതി ആവശ്യമില്ല

ലോൺ എടുക്കുമ്പോൾ തന്നെ ഭാവനവായ്പയുടെ പിറകിൽ മറഞ്ഞു കിടക്കുന്ന SURFACI ACT എന്ന ഉഗ്ര വിഷമുള്ള സർപ്പത്തെ കുറിച്ച് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടതാണ്.

ആസ്തിയിന്മേല്‍ ആള്‍ത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

എപ്പോഴും ഭവന വായ്പ എടുക്കുമ്പോൾ തിരിച്ചടവിനായി മൂന്നു സാമ്പത്തിക മാർഗ്ഗങ്ങളെങ്കിലും തയ്യാറാക്കേണ്ടതാണ്.പ്രധാനപ്പെട്ട ആദ്യ വരുമാനമാർഗ്ഗം നഷ്ടപ്പെടുകയാണെങ്കിൽപോലും മറ്റു രണ്ടു മാർഗ്ഗങ്ങളെയും ആശ്രയിക്കുവാൻ ഉപഭോക്താവിന് സാധിക്കും.

നടപടിക്രമങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ കുടിശ്ശികയുള്ള വായ്പകക്കാർക്ക് 60 ദിവസത്തിനുള്ളിൽ ബാങ്കിന്റെ ബാധ്യത തീർക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് സെക്ഷൻ 13(2) പ്രകാരമുള്ള നോട്ടീസ് ബാങ്ക് അയക്കും. നോട്ടീസ് കൈപ്പറ്റിയ തിയതി മുതല്‍ 60 ദിവസത്തേയ്ക്ക് വായ്പ തിരിച്ചടയ്ക്കാൻ വായ്പ്പക്കാരന് അവസരം നല്‍കും.

നോട്ടീസ് ലഭിച്ചാൽ ബാങ്കിനെ ശത്രുവായിട്ടാണ് പലരും കാണുന്നത്. ഈ സന്ദർഭത്തിൽ ബാങ്കിനെ നേരിട്ട് സമീപിക്കുകയും, തങ്ങളുടെ കയ്യിലുള്ള രേഖകൾ കാണിച്ച് കാര്യ കാരണങ്ങൾ ബാങ്കിനെ രേഖാമൂലം ബോധ്യപ്പെടുത്തിയാൽഒരുപക്ഷെ ആവശ്യമായ നീക്കുപോക്കുകൾ നടത്തുവാൻ ബാങ്കിന് സാധിക്കും.

ഈ സന്ദർഭത്തിലും ഉപഭോക്താവ് നിശബ്ദനാണെങ്കിൽ സെക്ഷൻ 13(4) പ്രകാരം വസ്തു കൈവശപ്പെടുത്തുവാനുള്ള നടപടിയുമായി ബാങ്ക് മുന്നോട്ട് പോകുന്നതായിരിക്കും.

ബാങ്കിന്റെ നടപടി ക്രമങ്ങളിൽ പരാതി ഉപഭോക്താവിന് ഉണ്ടെങ്കിൽ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ(DRT) 45 ദിവസത്തിനുള്ളിൽ സമീപിക്കാം.

കാർഷികാഭൂമിയെ സർഫാസി ആക്ടിന്റെ പരിധിക്കുള്ളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question