വിദ്യാതീരം പദ്ധതിയെ കുറിച് വിവരിക്കാമോ ?

Vinod Vinod
Answered on June 24,2020

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു മെഡിക്കൽ എൻട്രൻസ്, ബാങ്കിങ്, സിവിൽ സർവ്വീസ്, പി.എസ്.സി. പരീക്ഷകൾ എന്നിവയ്ക്കു സൗജന്യപരിശീലനം നല്കുന്ന പദ്ധതി.

പി.എസ്.സി. പരീക്ഷാപരിശീലനം

അർഹതാ മാനദണ്ഡം:

1. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ/മത്സ്യത്തൊഴിലാ‌ളി‌പ്പെൻഷണറു‌ടെ‌ മക്കൾ
 
2. പ്രായം 18-നും 40-നും ഇടയിൽ
 
3. ബിരുദപരീക്ഷയ്ക്ക് 50%-ത്തിൽ കുറയാത്ത മാർക്ക്

മുൻഗണനാ മാനദണ്ഡം:

ക്രമ നം. മാനദണ്ഡം മാർക്ക്
1 ബിരുദപരീക്ഷ ആദ്യാവസരത്തിൽ ജയിച്ചവർ 40
2 അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
  മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 ബിരുദപരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
  90-100% 50
  80-89% 40
  70-79% 30
  60-69% 20
  50-59% 10
  ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം, അല്ലെങ്കിൽ മത്സ്യബോർഡ് നല്കി‌യ‌ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്.
 
2. ബിരുദപരീക്ഷ 50% മാർക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്.
 
3. ബിരുദപരീക്ഷയുടെ മാർക്ക് ഷീറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്.
 
4. അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

തെരഞ്ഞെടുപ്പ്:മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

ബാങ്കിങ്‌ പരീക്ഷാപരിശീലനം

അർഹതാമാനദണ്ഡം:

1. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ മക്കൾ
 
2. പ്രായം 18 നും 40 നും ഇടയിൽ
 
3. ബിരുദപരീക്ഷയ്ക്ക് 60% ത്തിൽ കുറയാത്ത മാർക്ക്

മുൻഗണനാ മാനദണ്ഡം:

ക്രമനം. മാനദണ്ഡം മാർക്ക്
1 ബിരുദപരീക്ഷ ആദ്യാവസരത്തിൽ ജയിച്ചവർ 40
2 (എ‌) അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
  (ബി) മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 ബിരുദപരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
  90-100% 50
  80-89% 40
  70-79% 30
  60-69% 20
  50-59% 10
  ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മത്സ്യബോർഡ് നൽകിയ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ
 
2. ബിരുദപരീക്ഷ 60% മാർക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
3. ബിരുദപരീക്ഷയുടെ മാർക്ക് ഷീറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
4. അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

തെരഞ്ഞെടുപ്പ്:മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

സിവിൽ സർവ്വീസ് പരീക്ഷാപരിശീലനം

അർഹതാ മാനദണ്ഡം:

1. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ മക്കൾ
 
2. പ്രായം 18 നും 40 നും ഇടയിൽ
 
3. ബിരുദപരീക്ഷയ്ക്ക് 60% ത്തിൽ കുറയാത്ത മാർക്ക്

മുൻഗണനാ മാനദണ്ഡം:

ക്രമനം. മാനദണ്ഡം മാർക്ക്
1 ബിരുദപരീക്ഷ ആദ്യാവസരത്തിൽ ജയിച്ചവർ 40
2 (എ‌) അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
  (ബി‌) മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 ബിരുദപരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
  90-100% 50
  80-89% 40
  70-79% 30
  60-69% 20
  ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മത്സ്യബോർഡ് നൽകിയ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ
 
2. ബിരുദപരീക്ഷ 60% മാർക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
3. ബിരുദപരീക്ഷയുടെ മാർക്ക് ഷീറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
4. അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

തെരഞ്ഞെടുപ്പ്:

മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

മെഡിക്കൽ എൻട്രൻസ്

അർഹതാമാനദണ്ഡം:

1. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ
 
2. പ്രായം 17 നും 20 നും ഇടയിൽ
 
3. പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. തുടങ്ങിയവയിലോ തത്തുല്യപരീക്ഷകളിലോ 90% ത്തിലോ അതിനുമുകളിലോ മാർക്ക്, അല്ലെങ്കിൽ മുൻവർഷത്തെ എൻട്രൻസ് പരീക്ഷയിൽ 40% മാർക്ക് നേടിയിരിക്കണം
 
4. റെസിഡെൻഷ്യൽ രീതിയിൽ പരിശീലനകേന്ദ്രത്തിൽ നിന്നു പഠിക്കാൻ സമ്മതമായിരിക്കണം
 
5. മുൻ‌വർഷങ്ങളിൽ ഈ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചവർ ആകരുത്.

മുൻഗണനാമാനദണ്ഡം:

ക്രമനം. മാനദണ്ഡം മാർക്ക്
1 പ്ലസ് ടൂ പരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം  
  i) 100% 40
  ii) 95% നും 100% നും ഇടയിൽ 30
  iii) 90% നും 95% നും ഇടയിൽ 20
  iv) 85% നും 90% നും ഇടയിൽ 10
  അല്ലെങ്കിൽ
  v) മുൻ‌വർഷത്തെ എൻട്രൻസിൽ 50% നുമുകളിൽ മാർക്ക് 40
  vi) 45% മുതൽ 50% വരെ മാർക്ക് 30
  vii)40% മുതൽ 45% വരെ മാർക്ക് 20
2 i) അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
  ii) മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 പ്ലസ് ടൂ, വി.എച്ച്.എസ്.ഇ., തത്തുല്യപഠനത്തിന്റെ മീഡിയം
  i) മലയാളം 10
  ii) ഇംഗ്ലീഷ് 5
  ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മത്സ്യബോർഡ് നൽകിയ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ
 
2. പ്ലസ് ടൂ, വി.എച്ച്.എസ്.ഇ., തത്തുല്യപരീക്ഷ 90-ഓ അതിനുമുകളിലോ ശതമാനത്തിൽ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
3. പ്രായം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
 
4. മുൻവർഷത്തെ മെഡിക്കൽ എൻട്രൻസിൽ 40% മാർക്ക് ലഭിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 
5. അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

തെരഞ്ഞെടുപ്പ്:

മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

tesz.in
Hey , can you help?
Answer this question