മത്സ്യത്തൊഴിലാളികൾക്കുള്ള  തണൽ പദ്ധതി എന്താണ്?






Vinod Vinod
Answered on June 24,2020

സംസ്ഥാനസർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും അധികധനസഹായം വിതരണം ചെയ്യാൻ നടപ്പിലാക്കുന്ന പദ്ധതിയാണു തണൽ. ഫിഷറീസ്, തൊഴിൽ വകുപ്പുകളുടെ സംയുക്തസംരംഭമായ ഈ പദ്ധതി തൊഴിൽവകുപ്പുമുഖേന കേരള മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിലൂടെ നടപ്പിലാക്കുന്നു. ബോർഡ് മുഖേന വിവരശേഖരണം നടത്തി ബയോ മെട്രിക് തിരിച്ചറിയൽ കാർഡിന് എൻറോൾ ചെയ്ത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും കേന്ദ്രസർക്കാരിന്റെ പൂർണ്ണസാമ്പത്തികസാഹായത്തോടെ 1350 രൂപ നിരക്കിൽ ധനസഹായം നൽകുന്നു.

വകു‌പ്പു‌ നടപ്പിലാക്കുന്ന‌ മത്സ്യക്കൃഷിപ്പദ്ധതികൾ

1. ജൈവസംരക്ഷിതകുളങ്ങളി‌ലെ‌ നൈൽ തിലാ‌പ്പി‌യ‌ കൃ‌ഷി‌
 
2. ജൈവസംരക്ഷിതകുളങ്ങളി‌ലെ‌ അസം വാളക്കൃ‌ഷി‌
 
3. നാടൻ ക്യാ‌റ്റ്‌ ഫി‌ഷ്‌ കൃ‌ഷി‌
 
4. ശാസ്ത്രീ‌യ‌ സമ്മി‌ശ്ര‌ കാർപ്പ്‌ കൃ‌ഷി‌
 
5. ഒരു‌ നെല്ലും ഒ‌രു‌ മീനും
 
6. റീ‌ സർക്കുലേറ്റ‌റി‌ അക്വാകൾച്ചർ സിസ്റ്റം
 
7. ശുദ്ധജലക്കൂ‌ട്‌ മത്സ്യക്കൃ‌ഷി‌
 
8. അർദ്ധ‌ ഊർജ്ജി‌ത‌ ചെമ്മീൻകൃ‌ഷി‌
 
9. ഓരുജ‌ല‌‌ അർദ്ധ‌ ഊർജ്ജി‌ത‌ മത്സ്യക്കൃ‌ഷി‌
 
10. ഓരുജ‌ല‌ കൂടുകൃ‌ഷി‌
 
11. ഞണ്ടുകൃ‌ഷി‌/ഞ‌ണ്ടു‌ കൊഴുപ്പിക്കൽ
 
12. കല്ലുമ്മേക്കാ‌യ‌ കൃ‌ഷി‌
 
13. കൃത്രിമക്കുളങ്ങളി‌ലെ‌ മത്സ്യക്കൃ‌ഷി‌
 
14. വിശാലകുളങ്ങളിലെ‌ കാർപ്പ്‌ കൃ‌ഷി‌
 
15. ഒ‌രു‌ നെല്ലും ഒ‌രു‌ ചെമ്മീനും പദ്ധ‌തി‌
 
16. ജൈവചെമ്മീൻകൃ‌ഷി‌
 
17. വിശാലകുളങ്ങളി‌ലെ‌ ഓരുജലമത്സ്യക്കൃ‌ഷി‌
 
18. പിന്നാമ്പുറക്കുളങ്ങളി‌ലെ‌ കരിമീൻവിത്തുല്പാദനയൂണി‌റ്റ്‌
 
19. കാർപ്പ്‌ മത്സ്യക്കുഞ്ഞുങ്ങളു‌ടെ‌ പരിപാലനയൂണി‌റ്റ്‌
  
20. ഓരുജലമത്സ്യക്കുഞ്ഞുങ്ങളു‌ടെ‌ പരിപാലനയൂണി‌റ്റ്‌
 
21. ഓരുജ‌ല‌/അലങ്കാ‌ര‌ മത്സ്യക്കുഞ്ഞുങ്ങളു‌ടെ‌ കൂടുപരിപാലനയൂണി‌റ്റ്‌

സൊസൈ‌റ്റി‌ ഫോർ അസിസ്റ്റൻസ്‌ ‌ടു‌ ഫിഷർവിമെൻ (സാ‌ഫ്‌) വ‌ഴി‌ നടപ്പിലാക്കു‌ന്ന‌ പദ്ധതികൾ

1. ചെറുകി‌ട‌ തൊഴിൽസംരംഭങ്ങളു‌ടെ‌ വികസനം
 
2. ജോയി‌ന്റ്‌ ലയബിലി‌റ്റി‌ ഗ്രൂ‌പ്പ്‌
 
3. തീരനൈപു‌ണ്യ‌

ധനസഹായപദ്ധതികൾക്ക്‌ അപേക്ഷ നൽകേണ്ട കേന്ദ്രങ്ങൾ

മത്സ്യബന്ധന വകുപ്പു വഴി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളിക്ഷേമ-വികസനപദ്ധതികൾ

തലം ഓഫീസ് ഓഫീസർ
പ്രാദേശികം മത്സ്യഭവനുകൾ മത്സ്യഭവൻ ഓഫീസർ
ജില്ലാതലം ജില്ലാമത്സ്യഭവൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ/ അസിസ്റ്റന്റ് ഡയറക്ടർ

മത്സ്യബന്ധനവകുപ്പു വഴി നടപ്പാക്കുന്ന മത്സ്യക്കൃഷിപദ്ധതികൾ

പ്രാദേശികം:ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മത്സ്യകർഷകക്ലബ് അക്വാകൾച്ചർ പ്രമോട്ടർ/മത്സ്യഭവൻ ഓഫീസർ/പ്രോജക്ട് കോ-ഓർഡിനേറ്റർ

ജില്ലാതലം:മത്സ്യകർഷകവികസന ഏജൻസി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ

അപ്പീലധികാ‌രി‌:അഡീഷണൽ ഡയറക്ടർ, ഫിഷറീ‌സ്‌ വകു‌പ്പ്‌

മത്സ്യഫെഡ് വഴി നടപ്പാക്കുന്ന പദ്ധതികൾ

പ്രാദേശികം:മത്സ്യഭവൻ/മത്സ്യത്തൊഴിലാളിക്ഷേമ-വികസനസഹകരസംഘം പ്രോജക്ട് ഓഫീസർ/സെക്രട്ടറി സഹകരണസംഘം

ജില്ലാതലം:ജില്ലാ ഓഫീസ്, മത്സ്യഫെഡ് ജില്ലാമാനേജർ, മത്സ്യഫെഡ്

അപ്പീലധികാ‌രി‌:മാനേജി‌ങ്‌ ഡ‌യറക്ടർ,‌‌ മത്സ്യഫെ‌ഡ്‌

ജലക്കൃഷിവികസന ഏജൻസി വഴി നടപ്പാക്കുന്ന പദ്ധതികൾ

പ്രാദേശികം:മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫീസർ/ഫാം ടെക്നീഷ്യൻ/പ്രൊജക്ട് അസിസ്റ്റന്റ്

മേഖല:മേഖലാ ഓഫീസ്, ആലപ്പുഴ, എറണാകുളം, തലശ്ശേരി റീജിയണൽ എക്സിക്യുട്ടീവ്, അഡാക്ക്

അപ്പീലധികാ‌രി‌:എ‌ക്‌സിക്യുട്ടീവ്‌ ഡയറക്ടർ, അഡാ‌ക്ക്‌

മത്സ്യബോർഡ് വഴി നടപ്പാക്കുന്ന പദ്ധതികൾ

പ്രാദേശികം:മത്സ്യഭവൻ ഫിഷറീസ് ഓഫീസർ

മേഖല:മേഖലാ ഓഫീസ്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ റീജിയണൽ എക്സിക്യുട്ടീവ്

അപ്പീലധികാ‌രി‌:കമ്മിഷണർ, മത്സ്യബോർഡ്


tesz.in
Hey , can you help?
Answer this question