30 വർഷം മുൻബ് ഭർത്താവ് മരണപെട്ട സ്ത്രീ യുടെ കയ്യിൽ മരണ സെര്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ല ആകെ അറിയുന്നത് മരണ ഡേറ്റും മരണപെട്ട ഹോസ്പിറ്റലും ( മരണപ്പെട്ടത് മംഗലാപുരം ). ഈ സാഹചര്യത്തിൽ വിധവ പെൻഷൻ വേണ്ടി എങ്ങനെ സമീപിക്കണം?






വിധവ പെൻഷൻ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റോ ഭർത്താവിനെ 7 വർഷത്തിലധികമായി കാണാനില്ലെന്ന സർട്ടിഫിക്കറ്റോ അപേക്ഷകക്ക് 50 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഭർത്താവ് ഉപേക്ഷിച്ചിട്ട് 7 വർഷം കഴിഞ്ഞെന്നുള്ള സർട്ടിഫിക്കറ്റോ ആവശ്യമാണ്. ആശുപത്രിയിൽ വച്ചാണ് മരണം നടന്നിട്ടുള്ളതെങ്കിൽ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജനന മരണ രജിസ്ട്രാറുടെ ഓഫീസിൽ ആ മരണം രജിസ്റ്റർ ചെയ്തിരിക്കാനാണ് സാധ്യത. അറിയാവുന്ന വിവരങ്ങൾ നൽകി അവിടെ അന്വേഷിക്കുക. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question