എന്താണ് ജനജാഗ്രതാ പോർട്ടൽ ?






അഴിമതി പൂർണ്ണമായും അവസാനിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്കൊപ്പം ജനങ്ങൾക്കും പങ്കു ചേരാനുള്ള അവസരമാണ് ജനജാഗ്രതാ പോര്‍ട്ടല്‍ ഒരുക്കുന്നത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും, പൗരനെയും സര്‍ക്കാരിനെയും ശാക്തീകരിക്കാനും, സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുകയാണ് ജനജാഗ്രത പോര്‍ട്ടൽ ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും ദുരുപയോഗവും തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതുവഴി . പൊതുജനങ്ങള്‍ക്ക് കഴിയും. ഐഡന്‍റിറ്റിയല്ല, തെളിവുകള്‍ക്കാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ദുരുപയോഗം അധികൃതര്‍ക്ക് അറിയാനുള്ള സംവിധാനവും ഇതിലുണ്ട്.

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 700 ലധികം നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് പോര്‍ട്ടലിന്‍റെ പേര് തെരഞ്ഞെടുത്തത്.

https://janajagratha.kerala.gov.in/

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question