വീട് കേന്ദ്രികരിച്ചു ചെയ്യുന്ന ഫുഡ് ബിസിനസ്സിനു FSSAI registration നമ്പർ നിലവിൽ ഉണ്ട്. ഈ FSSAI നമ്പർ ഉപയോഗിച്ച് തന്നെ repacking ലൈസെൻസിനും അപേക്ഷിക്കാൻ പറ്റുമോ? Cottoge ഫുഡ് industry എന്ന നിലയിൽ മറ്റെന്തെങ്കിലും അനുമതികൾ വേണ്ടതുണ്ടോ?






വ്യവസായ  വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും  അംഗീകാരമുള്ള 5 HPയില്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്ന  ചെറുകിട സംരഭങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് വേണ്ട.   പാക്കിംഗ് ലൈസന്‍സിനും അതിന്റെ  വ്യവസ്ഥകള്‍ക്കും ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നു.   തദ്ദേശഭരണ  സ്ഥാപനങ്ങള്‍ക്ക് ചെറുകിട വ്യവാസായവുമായി ബന്ധപ്പെട്ടു വായ്പബന്ധിത  സ്വയം തൊഴില്‍ പദ്ധതികളും (വ്യക്തിഗതം/ഗ്രൂപ്പ് സംരംഭം), റിവോള്‍വിംഗ് ഫണ്ടും പലിശ സബ്സിഡിയും പദ്ധതികള്‍ ഏറ്റെടുക്കാം. ഈ പദ്ധതികള്‍  പ്രയോജനപ്പെടുത്താവുന്നതാണ്.വിശദവിവരങ്ങള്‍ തദ്ദേശഭരണ  സ്ഥാപനത്തില്‍ നിന്നോ ഇന്‍ഡ്സ്ട്രിയല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസറില്‍ നിന്നോ അറിയാവുന്നതാണ്.  (14.02.2018 ലെ  G.O.(MS)22/2018/LSGd --  സബ്സിഡി  മാര്‍ഗ്ഗ രേഖ - കൂടി കാണുക)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide